തിരുവനന്തപുരം: നികുതി വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ കാറുകളുടെയും ബൈക്കുകളുടെയും വില കൂടും. രണ്ട് ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതമാനവും നികുതി കൂട്ടി. ഇതുവഴി ഇരുന്നൂറ് കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. 25,000 രൂപയായി പുക പരിശോധന കേന്ദ്രങ്ങളുടെ ലൈസന്‍സ് ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും.
പുതുതായി വാങ്ങുന്ന പെട്രോള്‍ ഡീസല്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതിക്ക് ഏര്‍പ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു.
പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും.പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക മോട്ടോര്‍ ബൈക്കുകള്‍, ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമാക്കി നിജപ്പെടുത്തും.
ഡീലര്‍മാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ക്ക് പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അടക്കുന്നതിന്റെ പതിനഞ്ചില്‍ ഒന്ന് നികുതി ഏര്‍പ്പെടുത്തും. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പതിനഞ്ചുവര്‍ഷത്തെ ഒറ്റത്തവണ നികുതി ബാധകമാവുന്നതാണ്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ ത്രൈമാസ നികുതി അയല്‍സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉള്ള നികുതിയേക്കാള്‍ വളരെ കൂടുതലാണ്.
ആയതിനാല്‍ ടിപ്പര്‍ വിഭാഗത്തില്‍ പെടാത്തതും ഭാരക്കൂടുതലുള്ള വാഹനങ്ങളുടെ നികുതി ഇരുപത് ശതമാനം കുറവ് ചെയ്തു.പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനം വില്‍ക്കുമ്പോള്‍ വാഹനം വില്‍ക്കുന്നവര്‍ ഒരു ശതമാനം നികുതി പിടിച്ച് ആദായ നികുതി വകുപ്പിന് അടക്കേണ്ടതുണ്ട്. ഇതുപിന്നീട് വാഹന ഉടമ അടയ്ക്കുന്ന നികുതിയില്‍ ക്രമീകരിക്കാവുന്നതാണ്. ഈ തുക വാങ്ങല്‍ വില കണക്കാക്കുമ്പോള്‍ ഉള്‍പ്പെടില്ല.
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…