തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതിരിക്കലും ശാരീരിക അകലം പാലിക്കാതിരിക്കലും ഇനി ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാകും.
കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ തന്നെ പകര്‍ച്ചവ്യാധി നിയമം പാസാക്കിയെങ്കിലും കോവിഡ് നിയന്ത്രിക്കാനുള്ള നടപടികള്‍ നിയമത്തിന് കീഴില്‍ കൊണ്ടുവന്നിരുന്നില്ല. കോവിഡ് പല സ്ഥലങ്ങിലും സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും ആറടി ശാരീരിക അകലം പാലിക്കുന്നതും നിര്‍ബന്ധം. വാഹനങ്ങള്‍ക്കകത്തും മാസ്‌ക് വേണം. വിവാഹത്തിന് 50 പേരും മരണാനന്ത ചടങ്ങുകള്‍ക്ക് 20 പേരുമേ പരമാവധി പാടുള്ളൂ. പൊതുപരിപാടികളില്‍ പത്തു പേരിലധികം പേര്‍ പങ്കെടുക്കരുത്. അത് അനുമതിയോടെ മാത്രമേ നടത്താവൂ. കടയുടെ വലുപ്പമനുസരിച്ച് പരമാവധി 20 പേരെ വരെ കടയില്‍ നിര്‍ത്താം. പൊതുനിരത്തുകളില്‍ തുപ്പാന്‍ പാടില്ല. കേരളത്തിന് പുറത്തു നിന്നു വരുന്നവര്‍ ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം- എന്നിവയാണ് പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍.
വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കും. മറ്റൊരു ഉത്തരവ് വരുന്നതുവരെയോ ഒരു വര്‍ഷത്തേക്കാ ആണ് ഈ ഉത്തരവ് നിലനില്‍ക്കുക.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…