തിരുവനന്തപുരം: കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന്
സർക്കാർതന്നെ പരാതി ഉന്നയിച്ചിരുന്നു. പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ഈ വിഷയം
പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിർദേശിച്ചിരുന്നു. ഈ സമിതിയുടെ കൂടി നിർദേശപ്രകാരമാണ് വിദേശ ഏജൻസികളുടെ
അടക്കം സേവനം കേരളം തേടിയത്.
മൂന്നു സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയെന്ന് റവന്യൂ മന്ത്രി ഇന്ന് സഭയെ അറിയിച്ചു.
ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമേറ്റ്,അമേരിക്കൻ ഏജൻസികളായ എർത്ത് നെറ്റ്വർക്സ്, ഐ ബി എം ഗ്രാഫ് എന്നിവയുടെ കാലാവസ്ഥ പ്രവചനങ്ങൾ ആണ് കേരളം വാങ്ങിത്തുടങ്ങിയത്. ലോകത്ത് ഏറ്റവും ആധികാരികമായ കാലാവസ്ഥ
പ്രവചനനഗൽ നൽകുന്നുവെന്ന് അവകാശപ്പെടുന്ന സ്‌ഥാപനമാണ് ഐ ബി എം ഗ്രാഫ്. കേരളത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ
തികച്ചും അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചുച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് വിദേശ പ്രവചനം കേരളം വാങ്ങിത്തുടങ്ങിയെന്ന വിവരം റവന്യു മന്ത്രി അറിയിച്ചത്.
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…