Top News

പാർലമെന്റ് ആക്രമണ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ഗ്യാലറിയിൽ നിന്നും ചാടിയവർ കളർ സ്പ്രേ പ്രയോഗിച്ചു

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭയിൽ ശൂന്യവേളയ്ക്കിടെ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി. കയ്യിൽ ഗ്യാസ് കാനുകളുമായെത്തിയ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. ഉടനടി സഭാനടപടികൾ നിർത്തിവച്ചു. പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികത്തിനിടെയാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്. അക്രമികൾ സോക്സിലാണ് ഗ്യാസ് കാനുകൾ ഒളിപ്പിച്ച് കടത്തിയത്.

പാർലമെൻ്റ് മന്ദിരത്തിന് പുറത്തും പടക്കം പൊട്ടിച്ചു. അക്രമികൾ എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. കണ്ണീർവാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എം.പിമാരെല്ലാം സുരക്ഷിതരാണ്. ഒരു യുവതി അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മരംകൊത്തി…. ‘ഓട്ടംതുള്ളലിലെ’ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…

15 mins ago

അത്തം പിറന്നു; വീണ്ടുമൊരു ഓണക്കാലം കൂടി..

കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…

5 hours ago

ടൊവിനോ തോമസ് നായകനായ ‘മുൻപേ’  ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…

16 hours ago

ലുവാസ് ട്രാമുകളിൽ ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ അപകടങ്ങൾ തടയാൻ പുതിയ സാങ്കേതികവിദ്യ വേണമെന്ന് ആവശ്യം

ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…

17 hours ago

Help to Buy പദ്ധതിക്കായി അപേക്ഷിച്ച പകുതിയോളം പേർക്ക് സാമ്പത്തിക സഹായം ലഭിച്ചില്ല

അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…

19 hours ago

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…

2 days ago