Categories: Top News

മരടിലെ അവസാന കെട്ടിടവും നിലംപൊത്തി

കൊച്ചി: .ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. 17 നില കെട്ടിടങ്ങളുള്ള മരടിലെ ഏറ്റവും വലിയ ഫ്ലാറ്റുകളാണ് പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചത്. ഞായറാഴ്ച രാവിലെ 11.00 മണിക്കാണ് കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവിന്റെ പൊളിക്കലിനുള്ള അവസാന സൈറന്‍ മുഴങ്ങിയത്. 10.30നാണ് ആദ്യ സൈറണ്‍  മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. 10.59ന്‌ മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചു. 122 അപ്പാര്‍ട്ട്മെന്‍റുകളുള്ള ഫ്ലാറ്റ് 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പൊളിച്ചത്. ജെറ്റ് ഡിമോളിഷന്‍ കമ്പനിയ്ക്കായിരുന്നു ഫ്‌ളാറ്റ് പൊളിയ്ക്കുന്നതിന്‍റെ ചുമതല. 

ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ഗോള്‍ഡന്‍ കായലോരം കൂടി പൊളിയ്ക്കുന്നതോടെ മരട് ദൗത്യം പൂര്‍ണമാകും.ഹോളിഫെയ്ത്തിന്‍റെയും ആല്‍ഫയുടെയും കൃത്യമായ പതനം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥരുടെയും പൊളിക്കല്‍ കമ്പനിയു൦ സ്ഫോടനം നടത്തിയത്. ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലായിരുന്നു പരിസരം. ഫ്ലാറ്റ്​ പൊളിക്കുന്നതിന്​ മുന്നോടിയായി പ്രദേശത്ത്​ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയായെങ്കിലും രാവിലെ എട്ടിന് ആരംഭിച്ച നിരോധനാജ്ഞ വൈകീട്ട്​ നാ​ല്​ വരെതുടരും. 

ഉച്ചയ്ക്ക് 2.05ന് നാഷണല്‍ ഹൈവേയില്‍ ഗതാഗതം പുനരാരംഭിക്കും. ഉച്ചയ്ക്ക് 2.30ന് ഇടറോഡുകള്‍ തുറക്കും, സമീപവാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങാം. ശനിയാഴ്ച നിശ്ചയിച്ച സമയത്തിലും മിനിട്ടുകള്‍ വൈകിയാണ്  ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റില്‍ സ്ഫോടനം നടത്തിയത്.11 ന് നിശ്ചയിച്ച സ്ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക്‌ ശേഷം 11.17 ന് പൂര്‍ത്തിയാക്കി.11.44 ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെരിന്‍ നിലം പതിച്ചു. അതേസമയം പൊളിച്ച ഫ്ലാറ്റുകളുടെ മാലിന്യങ്ങള്‍ 70 ദിവസത്തിനകം പൂര്‍ണമായും നീക്കുമെന്ന് കരാറെടുത്ത കമ്പനി അറിയിച്ചു.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

3 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

5 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

5 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago