കൊച്ചി: .ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. 17 നില കെട്ടിടങ്ങളുള്ള മരടിലെ ഏറ്റവും വലിയ ഫ്ലാറ്റുകളാണ് പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചത്. ഞായറാഴ്ച രാവിലെ 11.00 മണിക്കാണ് കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവിന്റെ പൊളിക്കലിനുള്ള അവസാന സൈറന്‍ മുഴങ്ങിയത്. 10.30നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. 10.59ന് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചു. 122 അപ്പാര്‍ട്ട്മെന്‍റുകളുള്ള ഫ്ലാറ്റ് 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പൊളിച്ചത്. ജെറ്റ് ഡിമോളിഷന്‍ കമ്പനിയ്ക്കായിരുന്നു ഫ്‌ളാറ്റ് പൊളിയ്ക്കുന്നതിന്‍റെ ചുമതല.
ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ഗോള്‍ഡന്‍ കായലോരം കൂടി പൊളിയ്ക്കുന്നതോടെ മരട് ദൗത്യം പൂര്‍ണമാകും.ഹോളിഫെയ്ത്തിന്‍റെയും ആല്‍ഫയുടെയും കൃത്യമായ പതനം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥരുടെയും പൊളിക്കല്‍ കമ്പനിയു൦ സ്ഫോടനം നടത്തിയത്. ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലായിരുന്നു പരിസരം. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയായെങ്കിലും രാവിലെ എട്ടിന് ആരംഭിച്ച നിരോധനാജ്ഞ വൈകീട്ട് നാല് വരെതുടരും.
ഉച്ചയ്ക്ക് 2.05ന് നാഷണല്‍ ഹൈവേയില്‍ ഗതാഗതം പുനരാരംഭിക്കും. ഉച്ചയ്ക്ക് 2.30ന് ഇടറോഡുകള്‍ തുറക്കും, സമീപവാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങാം. ശനിയാഴ്ച നിശ്ചയിച്ച സമയത്തിലും മിനിട്ടുകള്‍ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റില്‍ സ്ഫോടനം നടത്തിയത്.11 ന് നിശ്ചയിച്ച സ്ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക് ശേഷം 11.17 ന് പൂര്‍ത്തിയാക്കി.11.44 ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെരിന്‍ നിലം പതിച്ചു. അതേസമയം പൊളിച്ച ഫ്ലാറ്റുകളുടെ മാലിന്യങ്ങള്‍ 70 ദിവസത്തിനകം പൂര്‍ണമായും നീക്കുമെന്ന് കരാറെടുത്ത കമ്പനി അറിയിച്ചു.