gnn24x7

ഓസ്ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി ഗ്രെറ്റ തന്‍ബര്‍ഗ്.

0
264
gnn24x7

ക്യൂന്‍സ് ലാന്‍ഡ്: ഓസ്ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്.

ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ എഞ്ചിനീയറിംഗ് കമ്പനിയായ സീമെന്‍സിനോട് ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റോപ് അദാനി ഹാഷ് ടാഗോട് കൂടിയാണ് തന്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

”ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കുന്ന അദാനി കല്‍ക്കരി ഖനനം നിര്‍ത്തിവെക്കാനോ വൈക്കിപ്പിക്കാനോ ഏറ്റവും ചുരങ്ങിയത് അതില്‍ ഇടപെടാനോ ഉള്ള അധികാരം സീമെന്‍സിനുണ്ടെന്നാണ് മനസ്സിലാക്കുന്നത്. തിങ്കളാഴ്ച അവര്‍ അവരുടെ നിലപാട് വ്യക്തമാക്കി. ദയവ് ചെയ്ത് ശരിയായ തീരുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിക്കാന്‍ സഹായിക്കണം.”, തന്‍ബര്‍ഗ് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ വിവാദ കല്‍ക്കരി ഖനിക്ക് ഇന്ത്യയിലെ അദാനി ഗ്രൂപ്പിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 2019ല്‍ അനുമതി നല്‍കിയിരിന്നു.

ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ അന്തിമ പദ്ധതിക്ക് സര്‍ക്കാര്‍ അവസാനം അനുമതി നല്‍കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ കമ്പനിയായ ലിന്‍ക് എനര്‍ജിയില്‍ നിന്ന് 2010 ലാണ് അദാനി ഗ്രൂപ്പ് കാര്‍മൈക്കല്‍ ഖനിയിലെ കല്‍ക്കരി ഖനനത്തിന്റെ പാട്ടാവകാശം നേടുന്നത്.

എന്നാല്‍ കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച്  അദാനിയുടെ കല്‍ഖരി കമ്പനിക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഉയര്‍ന്നുവന്നത്. പദ്ധതി ആഗോള താപനത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here