Top News

പൗലോ കൊയ്‌ലോയുടെ പുസ്തകം കത്തിച്ചു

ബ്രസീല്‍: ബ്രസീലിയന്‍ ജനപ്രിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ “ആല്‍ക്കമിസ്റ്റ്” എന്ന ഒറ്റ നോവല്‍ കൊണ്ടുതന്നെ ലോകം മുഴുക്കെ ആരാധകരെ നേടിയിരുന്നു. അദ്ദേഹത്തിന്റെ പിന്നീട് പുറത്തു വന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ ലോക ശ്രദ്ധപിടിച്ചു പറ്റി ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ചിലതാണ്. ഏറെക്കാലം ബ്രസിലിലെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പോരാടിയ അദ്ദേഹം ജീവിതത്തിൽ ക്രമേണയാണ് ഉയര്‍ന്നു വന്നത്. അദ്ദേഹത്തിന്റെ 1998 ല്‍ പുറത്തിറങ്ങിയ പുസ്തകാണ് ‘വെറോണിക്ക ഡിസൈഡ്‌സ്് ടു ഡൈ’ എന്ന പുസ്തകം. ഈ പുസ്തകത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങളോടും രാഷ്ട്രീയ കാഴ്ചപ്പാടുകളോടും തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്ന് കാണിച്ചാണ് ദമ്പതികള്‍ വീടിനകത്തെ നെരിപ്പോടില്‍ പൗലോ കൊയ്‌ലോയുടെ പുസ്തകം വലിച്ചുകീറി കത്തിച്ചത്. ബ്രസീലിയന്‍ ജേര്‍ണലിസ്റ്റായ നതാലിയ അര്‍ബനാണ് സപതംബര്‍ 29 ന് ട്വിറ്ററിലൂടെ ഇത് ലോകം മുഴുക്കെ പ്രചരിപ്പിച്ചത്.

പൗലോ കൊയ്‌ലോയുടെ നോവലാണ് വെറോണിക്ക ‘വെറോണിക്ക ഡിസൈഡ്‌സ്് ടു ഡൈ'(പോര്‍ച്ചുഗീസ്: വെറോണിക്ക ഡിസൈഡ് മോറര്‍). 24 വയസുള്ള സ്ലൊവേനിയന്‍ വെറോണിക്കയുടെ കഥയാണ് ഈ നോവലിലൂടെ പറയുന്നത്. വെറോനിക്കയുടെ ജീവിതത്തില്‍ എല്ലാം അവള്‍ക്കായി സംഭവിക്കുന്നതുപോലെ അവള്‍ക്ക് തോന്നുന്നു, പക്ഷേ വിഭ്രാന്തമായ മാനസിക സന്തുലിതാവസ്ഥയില്‍ നടമാടിയ വെറോനിക്ക സ്വയം കൊല്ലാന്‍ തീരുമാനിക്കുന്നു. ഈ പുസ്തകം വിവിധ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന കോയ്‌ലോയുടെ തീഷ്ണമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒപ്പം ഭ്രാന്തമായ വികരവിചിന്തനങ്ങളെ തുലനം ചെയ്ത് ഭ്രമിക്കുന്ന വിഷയങ്ങളുടെ ഏറ്റക്കുറച്ചലുകളാണ് ഇതിലെ പ്രതിപാദ വിഷയം സുപ്രധാനമായും കൈകാര്യം ചെയ്യുന്നത്. ‘സമഗ്രമായ ഭ്രാന്തന്‍ ആശയസംഗ്രമാണെങ്കില്‍ അതിനെ സാനിറ്റി എന്ന് വിളിക്കുന്നു’ എന്നതാണ് ഇതില്‍ പ്രദിപാദിപ്പിച്ചുകൊണ്ട് വായനക്കാരിലേക്ക് എത്തുന്നത്.

വളരെ വിഭ്രാന്തമായ തലങ്ങളിലൂടെയാണ് ‘വെറോണിക്ക ഡിസൈഡ്‌സ്് ടു ഡൈ’ എന്ന നോവല്‍ സഞ്ചരിക്കുന്നത്. സ്ലൊവേനിയയിലെ ലുബ്ജാനയില്‍ നിന്നുള്ള ഒരു സാധാരണ യുവതിയാണ് വെറോണിക്ക. അവരുടെ ജീവിതം തികച്ചും സാധാരണവും അവര്‍ ആഗ്രഹിച്ചതരത്തിലായി തിര്‍ന്ന എല്ലാം തികഞ്ഞ ജീവിതം ഉണ്ടെന്ന് വായനക്കാരന് തോന്നുമെങ്കിലും ഒരു ദിവസം എല്ലാറ്റില്‍ നിന്നും വിടുതല്‍ കാംക്ഷിച്ച് കഥയിലെ പ്രധാനകഥാപാത്രമായ വെറോനിക്ക ഉറക്ക ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. അവള്‍ മരണത്തെ കാത്തു കിടക്കുന്നു. മരണത്തിന്റെ കാത്തിരിപ്പിനിടയിൽ എവിടെയോ പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു മാഗസിന്‍ ലേഖനം അവളില്‍ സ്വാധീനം ചെലുത്തുകയും അവള്‍ പെട്ടെന്ന് പ്രകോപിതയാവുകയും ചെയ്യുന്നു. പിന്നീട് അവള്‍ മാതാപിതാക്കള്‍ക്കായി തയ്യാറാക്കിയിരുന്ന ആത്മഹത്യാ കുറിപ്പ് അവള്‍ വേണ്ടെന്നു വയ്ക്കുന്നു. അതിന അവളെ പ്രേരിപ്പിച്ചത് ചിലപ്പോള്‍ വിഹ്വലമായ ഏതോ ഭ്രാന്തന്‍ ചിന്തകളാവാം.

മാഗസിന്‍ ലേഖനം അവളോട് ചോദിച്ചതും അവള്‍ക്കുനേരെ വിരല്‍ ചൂണ്ടിയതും ‘സ്ലൊവേനിയ എവിടെ?’ എന്നായിരുന്നു. ബുദ്ധിപരമായും വിവേചനമായും അവളുടെ ചിന്താസരണയില്‍ വ്യവഹരിച്ച ആ ലേഖനം അവളിലെ ഭ്രാന്തന്‍ ചിന്തകളില്‍ നടത്തിയ സ്വാധീനത്തിന്റെ ഫലമായി അവള്‍ ആത്മഹത്യയെ ന്യായീകരിച്ച് പത്രങ്ങള്‍ക്ക് ഒരു കത്തെഴുതുന്നു. സ്ലൊവേനിയ എവിടെയാണെന്ന് ആളുകള്‍ക്ക് പോലും അറിയാത്തതിനാല്‍ അവള്‍ സ്വയം കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങളെ വിശ്വസിപ്പിക്കുക എന്നത് മാത്രമായിരുന്നു അവളുടെ തീരുമാനം. എന്നാല്‍ അവളുടെ പദ്ധതി പരാജയപ്പെടുകയും സ്ലൊവേനിയയിലെ മാനസികരോഗാശുപത്രിയായ വില്ലെറ്റിലെ അനന്തമായി കിടന്ന കോമയില്‍ നിന്ന് അവള്‍ ഉണരുകയും ചിന്തകളിലൂടെ വ്യവഹരിച്ച് അമിതമായി ഉയര്‍ന്നുകഴിഞ്ഞിരുന്ന അവളുടെ ഹൃദയ നില സന്തുലിവസ്ഥയിലേക്ക് എത്തില്ലെന്ന ചിന്തകൾ കാരണം തനിക്ക് കുറച്ച് ദിവസമേയുള്ളൂവെന്ന് അവൾ പറയുന്നു.

എന്നാല്‍ അവളുടെ സാന്നിധ്യം മാനസിക ആശുപത്രിയിലെ എല്ലാ രോഗികളെയും ബാധിക്കുന്നു, പ്രത്യേകിച്ച് ക്ലിനിക്കല്‍ വിഷാദരോഗമുള്ള സെഡ്ക; ഹൃദയാഘാതമുള്ള മാരി; സ്‌കീസോഫ്രീനിയ ഉള്ള എഡ്വേര്‍ഡ് തുടങ്ങിയവരില്ലെല്ലാം അവര്‍ പ്രേരണയും സ്വാധീനവും പ്രചോദനവുമാവുന്നു. വെറോണിക്ക പ്രണയത്തിലാകുന്നു. വില്ലെറ്റിലെ അവളുടെ വിഭ്രാന്തമായ തടങ്കലില്‍ അവള്‍ക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും അതിനാല്‍ അവള്‍ക്ക് അവള്‍ ആഗ്രഹിക്കുന്നത് ചെയ്യാമെന്നും മറ്റുള്ളവര്‍ അവളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നോ അവരുടെ മനസ്സിലുണ്ടാവുന്ന ചിന്തകളിലെ തുലനം ആഗ്രഹിക്കാത്ത അവള്‍ അതെപ്പറ്റി ആകുലപ്പെടാതെ അവള്‍ ആഗ്രഹിക്കുന്നതെന്താണെന്നും കൃത്യമായി അവള്‍ അവള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഒരു മാനസിക രോഗിയെന്ന നിലയില്‍, അവളെ തേടി വിമര്‍ശനങ്ങള്‍ പടികടന്നു വരാന്‍ സാധ്യതയില്ല. അവള്‍ക്ക് എല്ലാം പുതിയതായിരുന്നു. അവള്‍ തന്നെ കണ്ടെത്തിയ ഈ സ്വാതന്ത്ര്യം കാരണം, വെറുപ്പും സ്‌നേഹവും ഉള്‍പ്പെടെ അനുഭവിക്കാന്‍ അനുവദിക്കാത്ത എല്ലാ കാര്യങ്ങളും വെറോണിക്ക സ്വയം അനുഭവിക്കുന്നു.

അതിനിടയില്‍, വില്ലറ്റിന്റെ ഹെഡ് സൈക്യാട്രിസ്റ്റ് ഡോ. ഇഗോര്‍ കൗതുകകരവും വിചിത്രവും എന്നാല്‍ പ്രകോപനപരവുമായ ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നു. അയാളുടെ പരീക്ഷണ വസ്തു അവള്‍ മാത്രമായിരുന്നു. മരണം ആസന്നമാണെന്ന് അവളെ അയാള്‍ ബോധ്യപ്പെടുത്തിക്കൊണ്ട് ജീവിതത്തിന്റെ അവസാനം വരെ ജീവിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് ‘ഞെട്ടിക്കാന്‍’ കഴിയുമോ? ഹൃദയാഘാതത്തിന് ഇരയായയാള്‍ക്ക് ഡീഫിബ്രില്ലേറ്റര്‍ പാഡില്‍സ് പ്രയോഗിക്കുന്ന ഒരു ഡോക്ടറെപ്പോലെ, ഡോ. ഇഗോറിന്റെ ‘രോഗനിര്‍ണയം’ വെറോണിക്കയുടെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ ആരംഭിക്കുന്നു. വായനയും ചിന്തകളും മാനസികവിഭ്രാന്തമായ ചിന്തകളും ഒരുപോലെ സമന്വയിപ്പിച്ച ‘വെറോണിക്ക ഡിസൈഡ്‌സ്് ടു ഡൈ’ ലോകം മുഴുക്കെ വായിച്ചാസ്വദിച്ച് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുസ്തകമാണ്. ഈ പുസ്തകത്തിലെ പ്രേരണയിൽ രണ്ടുമൂന്ന് ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

  • പാമ്പള്ളി
Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

14 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

14 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

18 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

21 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

21 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago