അവശ്യമരുന്നുകളുടെവിലയിൽ കഴിഞ്ഞ മാർച്ചിലുണ്ടായവിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ളകൂടുതൽ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവിൽ പട്ടികയിലുൾപ്പെട്ടിരുന്ന 112 ഇനങ്ങൾക്കാണ് പുതിയ തീരുമാനത്തോടെ വില കുറയുക. അർബുദമരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങൾ നിയന്ത്രണപ്പട്ടികയിൽ പുതിയതായി ചേർത്തിട്ടുണ്ട്. ഇവയിൽ എട്ടെണ്ണത്തിന് നിലവിൽ വിപണിയിൽ കിട്ടുന്നതിനെക്കാൾ കൂടിയ വിലയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മൊത്തവ്യാപാര വിലസൂചിക പ്രകാരംകഴിഞ്ഞ തവണ പത്തുശതമാനത്തിലധികം വിലക്കൂടുതലാണ്പട്ടികയിലുള്ള മരുന്നുകൾക്കുണ്ടായത്. ഇത് വലിയ കൊള്ളയാണെന്ന ആരോപണം ഉയർന്നെങ്കിലും നിയമപരമായി നിലനിൽക്കുന്നതാകയാലാണ് സർക്കാർ മറ്റു വഴികൾ തേടിയത്. മരുന്നിന്റെ ആവശ്യകതയും വിറ്റുവരവും മറ്റും കണക്കിലെടുത്ത് ചില മരുന്നുകളുടെ കാര്യത്തിൽ വില പുനർനിർണയിക്കാൻ തീരുമാനിച്ചതങ്ങനെയാണ്.
ആദ്യപടിയായി, പാരസെറ്റാമോൾ ഉൾപ്പെടെയുള്ള 134 ഇനങ്ങൾക്ക് വില കുറച്ചു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ഇതിൽ 128 ഇനങ്ങളാണ്ചേർത്തിരിക്കുന്നതെങ്കിലും 16 എണ്ണംപുതിയതായി ഉൾപ്പെടുത്തിയതാണ്.നിലവിലുണ്ടായിരുന്ന 112ഇനത്തിന്റെയും വിലയിൽ മോശമല്ലാത്ത കുറവ് വരുത്തിയിട്ടുണ്ട്. അസ്ഥികളിലുണ്ടാകുന്നപ്രശ്നങ്ങൾക്കുള്ള സോൾഡ്രോണിക്ആസിഡിന്റെ വില 4664.74രൂപയിൽനിന്ന് 2133.32 രൂപയായാണ്കുറച്ചത്. അണുബാധക്കെതിരേയുള്ളഅസിത്രോമൈസിൻ,വാൻകോമൈസിൻ, അമോക്സിസിലിൻ- ക്ലോവുനിക്ആസിഡ് സംയുക്തം,വേദനസംഹാരിയായഐബുപ്രൊഫൈൻ,ചിക്കൻപോക്സിനും മറ്റുമെതിരേയുള്ള അസിക്ലോവിർ തുടങ്ങിയ മരുന്നിനങ്ങളുടെയൊക്കെ വില കുറച്ചു.
എന്നാൽ, പുതിയതായി ഉൾപ്പെടുത്തിയ ചിലത് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാൾ കുറവിൽ കിട്ടാനുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രോസ്ട്രേറ്റ് അർബുദമരുന്നായ ലുപ്രോളൈഡ് അസെറ്റേറ്റിന്റെ മൂന്നിനങ്ങളാണ് പുതിയതായി ചേർത്തിട്ടുള്ളത്. ഇത് ഇപ്പോൾ നിശ്ചയിക്കപ്പെട്ട വിലയുടെ തൊട്ടടുത്ത വിലകളിൽ ലഭ്യമാണ്. ഹൃദ്രോഗചികിത്സയ്ക്കുള്ള ടെനക്ടപ്ലേസ് മരുന്നിന് 45,000 രൂപയാണ് ഒരിനത്തിന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാലിത് മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ ഇപ്പോൾത്തന്നെ ഓൺലൈൻ ഫാർമസികളിൽ കിട്ടുന്നുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…