തിരുവനന്തപുരം: പൊലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത.
തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് മാത്രമാണെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
പൊലിസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഢംബര വാഹനങ്ങള്‍ വാങ്ങിയെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശവും ആഭ്യന്തര സെക്രട്ടറി തള്ളി.
ഹൈവേ പട്രോളിങ്ങിന് ഉപയോഗിക്കാന്‍ ഇന്നോവ കാറുകളാണ് വാങ്ങിയത്. വില്ല വിര്‍മാണത്തിലും വീഴ്ചയില്ല. വില്ല നിര്‍മാണത്തിന് എസ്.പി മുതല്‍ ഡി.വൈ.എസ്. പിവരെയുള്ളവര്‍ക്ക് 2013-14ല്‍ ആണ് തുക അനുവദിച്ചത്. 2017 വരെ ഈ തുക ഉപയോഗിച്ചില്ല. പിന്നീട് ഈ തുക അതേ ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാതെ വന്നു. ഇതേത്തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വില്ല പണിയാന്‍ വകമാറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും വിവരങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.
പൊലിസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നവീകരണ പദ്ധതികളുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ബിശ്വാസ് മേത്തയോട് ആവശ്യപ്പെട്ടിരുന്നത്. പൊലിസ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ, മാനദണ്ഡങ്ങള്‍ പാലിച്ചാണോ വാഹനങ്ങള്‍ വാങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…