Categories: Top News

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

പൊലീസിനുവേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.

പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല. 183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ദുരുതര വെളിപ്പെടുത്തലുകളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.


Newsdesk

Recent Posts

ഡബ്ലിൻ സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം

ഡബ്ബിങ് സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ്…

2 hours ago

‘BIBLIA 2026’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 28 ശനിയാഴ്ച

ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട്  സീറോ…

18 hours ago

സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; യുട്ടാ സംസ്ഥാനത്ത് യുവാവിന്  തടവുശിക്ഷ

യുട്ടാ: അമേരിക്കയിലെ യുട്ടാ  സംസ്ഥാനത്ത് വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ…

18 hours ago

വിർജീനിയയിൽ ദാരുണമായ കൊലപാതകം; രണ്ടുവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

വിർജീനിയ:അമേരിക്കയിലെ വിർജീനിയയിലുള്ള വുഡ്ബ്രിഡ്ജിൽ, ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെയാണ്…

18 hours ago

2025ൽ ദേശീയതലത്തിൽ വാടക നിരക്കുകൾ 4.4% വർദ്ധിച്ചു

Daft.ie യുടെ ഏറ്റവും പുതിയ വാടക റിപ്പോർട്ട് പ്രകാരം, 2025-ൽ ദേശീയതലത്തിൽ മാർക്കറ്റ് വാടക 4.4% വർദ്ധിച്ചു.2024-ലെ 3.6% വർധനവുമായി…

23 hours ago

കുടിയേറ്റ തൊഴിലാളികൾക്ക് പി ആർ നിഷേധിക്കും; ആനുകൂല്യങ്ങൾ ഒഴിവാക്കും; കുടിയേറ്റ നിയമങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് റിഫോം യുകെ

കഴിഞ്ഞ ഒരു വർഷമായി ബ്രിട്ടൻ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കുകയും പലരുടെയും വിസ എക്സ്റ്റൻഷൻ ആശങ്കയിൽ ആവുകയും ചെയ്തിട്ടുണ്ട്. അതിലൊന്ന് ബ്രിട്ടനിൽ…

23 hours ago