തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ശമ്പളകമ്മീഷന്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും 10 ശതമാനത്തോളം വര്‍ധിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ വരുന്ന ജനുവരി 31 നാണ് പുതിയ ശമ്പളക്കമ്മീഷന്‍ അംഗീകാരത്തിലെത്തുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ജനുവരി 30 ന് നല്‍കും.
എന്നാല്‍ മുന്‍ കാലങ്ങളെക്കാള്‍ ഇത് കുറവാണെന്നാണ് അഭിപ്രായം. എന്നാല്‍ പുതിയ ശമ്പളം ഏപ്രില്‍മുതല്‍ നല്‍കിതുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജനുവരി 15ന് നടക്കുന്ന ബജറ്റില്‍ ഇത് പ്രത്യേകം സൂചനകള്‍ നല്‍കി അവതരിപ്പിക്കും. എന്നാല്‍ ആദ്യം ശമ്പള പരിഷ്‌കരണം അടുത്ത വര്‍ഷത്തേക്ക് നിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ നിലവിലെ ഭരണത്തിന് കിഴില്‍ തന്നെ ഇതു നടത്താന്‍ സാധ്യമാവണം എന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഉടനെ തന്നെ ശമ്പള പരിഷക്‌രണ ബില്‍ പാസാക്കാന്‍ തീരുമാനിച്ചത്. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടലുകള്‍. 31 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായാല്‍ ഉടന്‍ മന്ത്രി സഭാ ഉപസമിതി രൂപവത്കരിച്ച റിപ്പോര്‍ട്ട് അംഗീകരിക്കും. വാസ്തവത്തില്‍ കോവിഡ് കാലഘട്ടത്തിന്റെ പ്രതിസന്ധിയും അനിശ്ചിത്വവും പരിഗണിച്ചാണ് നിരക്കില്‍ ചെറിയ കുറവ് ഉണ്ടായത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…