gnn24x7

ശമ്പളവും പെന്‍ഷനും 10 ശതമാനം വര്‍ദ്ധിക്കും

0
250
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ശമ്പളകമ്മീഷന്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും 10 ശതമാനത്തോളം വര്‍ധിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ വരുന്ന ജനുവരി 31 നാണ് പുതിയ ശമ്പളക്കമ്മീഷന്‍ അംഗീകാരത്തിലെത്തുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ജനുവരി 30 ന് നല്‍കും.

എന്നാല്‍ മുന്‍ കാലങ്ങളെക്കാള്‍ ഇത് കുറവാണെന്നാണ് അഭിപ്രായം. എന്നാല്‍ പുതിയ ശമ്പളം ഏപ്രില്‍മുതല്‍ നല്‍കിതുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജനുവരി 15ന് നടക്കുന്ന ബജറ്റില്‍ ഇത് പ്രത്യേകം സൂചനകള്‍ നല്‍കി അവതരിപ്പിക്കും. എന്നാല്‍ ആദ്യം ശമ്പള പരിഷ്‌കരണം അടുത്ത വര്‍ഷത്തേക്ക് നിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ നിലവിലെ ഭരണത്തിന് കിഴില്‍ തന്നെ ഇതു നടത്താന്‍ സാധ്യമാവണം എന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഉടനെ തന്നെ ശമ്പള പരിഷക്‌രണ ബില്‍ പാസാക്കാന്‍ തീരുമാനിച്ചത്. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടലുകള്‍. 31 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായാല്‍ ഉടന്‍ മന്ത്രി സഭാ ഉപസമിതി രൂപവത്കരിച്ച റിപ്പോര്‍ട്ട് അംഗീകരിക്കും. വാസ്തവത്തില്‍ കോവിഡ് കാലഘട്ടത്തിന്റെ പ്രതിസന്ധിയും അനിശ്ചിത്വവും പരിഗണിച്ചാണ് നിരക്കില്‍ ചെറിയ കുറവ് ഉണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here