gnn24x7

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം 16 മുതല്‍

0
215
Doctor show COVID 19 vaccine for prevention and treatment new corona virus infection(COVID-19,novel coronavirus disease 2019 or nCoV 2019
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ജനവരുവരി 16 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. രാജ്യത്തിന് വാക്‌സിന്‍ നല്‍കുന്നത് ഇനി കാത്തിരക്കാന്‍ സാധ്യമല്ലെന്നാണ് മറ്റൊരു നിലപാട്. ഇതിനകം സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും സമഗ്രമായി ചെയ്ത് സജ്ജമാക്കി. ഇതുപ്രകാരം ആദ്യഘട്ടത്തില്‍ മൂന്നു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതില്‍ ഒരു തീരുമാനമെടുത്തത്.

ഇന്ത്യയില്‍ ഇനിയും ഉത്സവങ്ങളും മറ്റും ഉടന്‍ വരുന്നതിന് മുന്‍പു തന്നെ പരമാവധി വാക്‌സിനുകള്‍ വിതരണം ചെയ്യണമെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തിയിരുന്നു. ഇത് വളരെ വിജയപ്രദമാവുകയും മറ്റ് സജ്ജീകരണങ്ങളും വാകസിന് വേണ്ടി നടത്തിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. പിന്നീട് 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. പിന്നീട് മാത്രമായിരിക്കും പൊതുജനങ്ങളിലേക്ക് വാക്‌സിന്‍ എത്തുക എന്നാണ് പുതിയ അറിവുകള്‍. ഇതിനായി 61,000 പ്രോഗ്രാം മാനേജര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. ഏതാണ്ട് 2 ലക്ഷത്തിലധികം നഴസുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും പരിശീലനം നല്‍കി സജ്ജമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here