ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് കര്‍ശനമായി പാലിക്കേണ്ടുന്ന മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ടത്. എല്ലാ സ്‌കൂളിലും പ്രവര്‍ത്തിസമയങ്ങളില്‍ മുഴുവന്‍ പ്രത്യേകം മെഡിക്കല്‍ സേവനം നിര്‍ബന്ധമാണ്. കുട്ടികളില്‍ എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവ കാണുമ്പോള്‍ തന്നെ പ്രതിവിധികളിലേക്കും പ്രതിരോധത്തിലും കൊണ്ടുപോവുന്നതിന് വേണ്ടിയാണിത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ഉച്ചഭക്ഷണം നല്‍കണമെന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ സ്‌കൂളില്‍ ഹാജരാവുന്ന കാര്യത്തില്‍ കടുംപിടുത്തങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ സ്‌കൂള്‍ തുറന്നാല്‍ ക്ലാസില്‍ വരാന്‍ താല്‍ല്പര്യം പ്രകടിപ്പിക്കാത്ത കുട്ടികളെ ഒരു കാരണവശാലം നിര്‍ബന്ധിക്കരുതെന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലം മൈക്രോ കണ്ടൈന്റ്‌മെന്റ് സോണിലുള്ള കുട്ടികളെ നിര്‍ബന്ധം പറഞ്ഞ് സ്‌കൂളില്‍ വിടാനോ കൊണ്ടുവരാനോ ശ്രമിക്കുവാന്‍ പാടുള്ളതല്ല. ഏതെങ്കിലും കാരണവശാല്‍ കുട്ടികളില്‍ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ആ കുട്ടിയുമായി സമ്പര്‍ക്കം വന്നവരെ സ്‌കൂളധികൃതര്‍ കൃത്യമായി കണ്ടെത്തണമെന്നും തുടര്‍ നടപടികള്‍ക്ക് വിധേയരാവേണ്ടതും ഉണ്ട്. സ്‌കൂളിലെ പൊതുവായുള്ള കൂട്ടം കൂടിയുള്ള കളികളും അനുവദിക്കില്ല.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…