ചെന്നൈ: 17 മാസത്തിനു ശേഷം തമിഴ്നാട്ടിൽ ഇന്നുമുതൽ സ്കൂളുകളും കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതൽ ആരംഭിച്ചത്. ഓരോ ക്ലാസ്റൂമിലും 20 വിദ്യാർഥികളെ മാത്രമാണ് ഇരുത്തിയിരിക്കുന്നത്. ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. കോളജ് വിദ്യാർഥികൾക്കു ക്യാംപസിൽ തന്നെ വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു സർക്കാർ വ്യക്തമാക്കി. പുതുച്ചേരിയിലും സ്കൂളുകളും കോളജുകളും തുറന്നു. ഡൽഹി, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിച്ചു.
വിദ്യാർഥികൾ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാണ് അകത്തേക്കു പ്രവേശിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ശരീര താപനില പരിശോധിച്ച് സാനിറ്റൈസറും നൽകും. സ്കൂളുകളിലെ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പു നൽകിയിരുന്നു.
സ്കൂളുകളിലും കോളജുകളിലും വരാൻ ആരെയും നിർബന്ധിക്കില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…