ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിലേക്ക് കടന്നതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്. വാണിജ്യ കപ്പലുകൾക്ക് മാത്രമാണ് പ്രവേശനം. ഇതോടെ ഇനി ഹോർമുസ് വഴി തടസ്സങ്ങളില്ലാതെ കപ്പലുകൾക്ക് സഞ്ചരിക്കാം. വെടിനിർത്തൽ കാലയളവിലേക്ക് മാത്രമാണ് ഹോർമുസ് തുറന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരഗിയാണ് എക്സിലൂടെ ഹോർമുസ് തുറന്നതായി അറിയിച്ചത്. ഇറാന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില 11% തകർന്നടിഞ്ഞു. യുഎസ് ക്രൂഡ് വില ബാരലിന് 11.80% ഇടിഞ്ഞ് 83.52 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 11.39% താഴ്ന്ന് 88.07 ഡോളറിലും എത്തി. വില ഇനിയും ഇടിയുമെന്നാണ് സൂചനകൾ. ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് യുഎസ് ഡോളർ ഇൻഡക്‌സിനെയും തളർത്തി. 0.5% വരെ ഇടിഞ്ഞ് ഇൻഡക്സ് 97.65 വരെ എത്തി. ഇതോടെ സ്വർണവില കുതിച്ചുകയറി.രാജ്യാന്തര സ്വർണവില ഔൺസിന് 80 ഡോളർ മുന്നേറി 4867 ഡോളറിൽ എത്തി. കേരളത്തിലും പിന്നാലെ കുതിച്ചുയർന്നു.
ഹോർമുസ് തുറന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഓഹരി വിപണികൾ കുതിച്ചുകയറ്റം തുടങ്ങി. യുഎസിൽ ഡൗ ജോൺസ് 702 പോയിന്റ് (+1.5%) ഉയർന്നു. എസ് ആൻഡ് പി500 സൂചിക 0.8%, നാസ്ഡാക് 1% എന്നിങ്ങനെയും മുന്നേറ്റത്തിലാണ്. യുഎസ് മുന്നോട്ടുവച്ച നിബന്ധനകൾക്ക് മുന്നിൽ ഇറാൻ വഴങ്ങുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ലബനനും തമ്മിൽ 10-ദിവസത്തെ വെടിനിർത്തൽ ധാരണയായെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപ്, ഇറാനും “അടങ്ങുന്നു’വെന്ന് അഭിപ്രായപ്പെട്ടത്. വാഷിങ്ടണിൽ നടന്ന ഇസ്രയേൽ, ലബനൻ പ്രതിനിധികളുടെ ചർച്ചയിലാണ് വെടിനിർത്തൽ ധാരണ.”ഇരുകൂട്ടർക്കും സമാധാനം വേണം, അതുണ്ടാകുമെന്ന് ഞാനും കരുതുന്നു, ഉടൻതന്നെ” – ട്രംപ് പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…