മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ ആശുപത്രി പരിസരത്ത് നിൽക്കുന്നതിന്റേയും നടന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വിശ്വനാഥനെ ആശുത്രിയിൽ വെച്ച് ആൾക്കൂട്ടം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളിൽ ഉള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് വിശ്വനാഥൻ ആശുപത്രിയിൽ നിൽക്കുന്നതിന്റെയും നടന്നുപോകുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നത്.
വാക്കേറ്റം നടക്കുന്നതിന്റേയും വിശ്വനാഥൻ ആൾക്കൂട്ടത്തിനിടയിൽ നിസ്സഹായനായി നിൽക്കുന്നതിന്റേയും ദൃശ്യങ്ങൾ അന്വേഷണ സംഘംവീണ്ടെടുത്തിട്ടുണ്ട്. ഇതിലുള്ളആളുകളെ കണ്ടെത്തി ചോദ്യം ചെയ്താൽ വിശ്വനാഥന്റെ മരണത്തിലെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായി ഉണ്ടായ ആൾക്കൂട്ടത്തിന്റെ ചോദ്യം ചെയ്യലും അതിലുണ്ടായ അപമാനവും കാരണംമാനസികമായി തകർന്നതാവാം വിശ്വനാഥന്റെ മരണത്തിലേക്ക് നയിച്ചതെന്ന അനുമാനത്തിലാണ് പോലീസ്.
ഇക്കഴിഞ്ഞ 11-ാം തീയതിയാണ് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രസവത്തിന് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാനെത്തിയ വിശ്വനാഥനെ (46) ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വയനാട് കൽപ്പറ്റ പുഴമുട്ടി അഡ്ഡ് പാറവയൽ കോളനി സ്വദേശിയാണ്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽ നിന്ന് വിശ്വനാഥൻ പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാജീവനക്കാർ ആരോപിച്ചിരുന്നതായും തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…