Gulf

യുഎഇ ഗോൾഡൻ വീസ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ചു

യുഎഇയിൽ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി. 50 ദിർഹത്തിൽനിന്ന് 150 ദിർഹമാക്കിയാണ് വർധിപ്പിച്ചത്. ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ് എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

യുഎഇക്ക് അകത്തും പുറത്തുമുള്ള വിദേശികൾ ഗോൾഡൻ വീസയ്ക്ക് യോഗ്യരാണോ എന്നറിയാൻ വെബ്സൈറ്റിലോ(http://smartservices.icp.gov.ae) സ്മാർട്ട്‌ ആപ്പിലോ (UAEICP) പ്രവേശിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ മതി. ശാസ്ത്രം, സാങ്കേതികം, കല, സാഹിത്യം, സാംസ്കാരികം, ജീവകാരുണ്യം, നൈപുണ്യ വികസനം തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ധർക്കും നിക്ഷേപകർക്കുമാണ് ഗോൾഡൻ വീസ നൽകിവരുന്നത്.

വെബ്സൈറ്റിലോ ആപ്പിലോ ചോദിക്കുന്നവയ്ക്ക് ശരിയായ ഉത്തരം നൽകിയാൽ അനുയോജ്യമായ ലിങ്ക് തെളിയും. അതിൽ ക്ലിക് ചെയ്ത് വ്യക്തിഗത വിവരങ്ങളും അനുബന്ധ രേഖകളും മതിയായ ഫീസും (2890 ദിർഹം) അടച്ച് അപേക്ഷിച്ചാൽ വീസ ലഭിക്കും. അപേക്ഷ നിരസിച്ചാൽ അടച്ച തുക നിശ്ചിത ദിവസത്തിനകം ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്കു തിരികെ ലഭിക്കും. അല്ലാത്തപക്ഷം ചെക്കായും കൈപ്പറ്റാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

12 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

14 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

15 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

18 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago