Top News

അച്ഛന്റെ കൊലയാളിയെ തേടി 10 വര്‍ഷം; ഒടുവില്‍ പ്രതിയെ മക്കള്‍ കണ്ടെത്തി

ഇടുക്കി: സിനിമയെ വെല്ലുന്ന കഥകളാണ് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ അച്ഛനെ കൊന്ന പ്രതിയെ തേടിപ്പിടിച്ച് മക്കള്‍ പോലീസില്‍ ഏല്പിച്ചു. അതിനായി അവര്‍ എടുത്തതാവട്ടെ പത്തു വര്‍ഷക്കാലവും. മരണപ്പെടുമ്പോള്‍ 75 വയസ്സുണ്ടായിരുന്ന തൊടുപുഴ സ്വദേശി ജോസ്.സി.കാപ്പനെ കൊലപ്പെടുത്തിയ പ്രതി ഒമ്മല സ്വദേശി സിജു കുര്യനെയാണ് മക്കള്‍ തേടിപ്പിടിച്ച് പോലീസില്‍ ഏല്പിച്ചത്.

പ്രതി അട്ടപ്പാടിയില്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു. അയാളെ മക്കള്‍ കണ്ടെത്തുകയും പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയും ചെയ്തു. 2011 ഡിസംബര്‍ മാസത്തോടെയാണ് കര്‍ണ്ണാടക ഷിമോഗയിലെ സാഗര്‍ കെരോഡിയില്‍ താമസിച്ചിരുന്ന ജോസ്.സി.കാപ്പനെ കാണാതാവുന്നത്. എന്നാല്‍ അന്നു തന്നെ അതില്‍ ദുരൂഹത തോന്നുകയും പോലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെക്കുറിച്ച് ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല.

സ്വത്തിന് വേണ്ടിയായിരുന്നു തോട്ടം ജീവനക്കാരനായ സിജു കൊല ചെയ്തത്. സിജു ജോസിനെ അടിച്ചു കൊലപ്പെടുത്തിയ ശേഷം വലിച്ചുകൊണ്ടുപോയി കമ്പോസ്റ്റ് കുഴിയില്‍ ഇട്ട് മൂടുകയായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സിജുവിനെ വിചാരണക്കോടതി വെറുതെ വിട്ടയച്ചു. എന്നാല്‍ കേസ് പിന്നെയും മുമ്പോട്ടു തന്നെ പോയി. 2020 മാര്‍ച്ചില്‍ ഹൈക്കോടതി സിജു കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിനും വധിച്ചു.

എന്നാല്‍ ഇതിനിടെ കര്‍ണ്ണാടകയില്‍ നിന്നും ഒളിവില്‍ പോയ സിജുവിനെ പോലീസിനോ മറ്റുള്ളവര്‍ക്കോ കണ്ടെത്താനായില്ല. എന്നാല്‍ തങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സിജുവിനെ ജോസ്.സി.കാപ്പന്റെ മക്കള്‍ അന്വേഷിക്കുകയായിരുന്നു. അട്ടപ്പാടി കാക്കൂപ്പടി ട്രൈയിനിംഗ് കോളേജിന് പിന്നില്‍ ഒരു ഷെഡ്ഡ് ഉണ്ടായിരുന്നു. അതിന് പുറകിലേക്ക് വലിയൊരു വാഴത്തോപ്പും ഉണ്ട്. അതിലൂടെ നേരെ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് പോവാന്‍ എളുപ്പവുമാണ്.

അവിടെ കൃഷി പാട്ടത്തിന് എടുത്തു ജോലി ചെയ്യുന്നു എന്ന വ്യാജേന സിജു അവിടെ കടന്നു കൂടി. നാട്ടുകാരോടും ഇതു തന്നെയാണ് അയാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് സിജു എവിടുന്നോ അച്ഛനും അമ്മയെയും ഇതേ ഷെഡ്ഡിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്നാല്‍ സിജു പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു. നാട്ടുകാര്‍ക്കൊന്നും ഇയാള്‍ ഇത്തരത്തില്‍ ഒരു അരും കൊലപാതകം ചെയ്ത വ്യക്തിയാണെന്ന വിവരവും ഇല്ലായിരുന്നു. സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ജോസിന്റെ മക്കള്‍ക്ക് വിവരങ്ങള്‍ ഒക്കെ നല്‍കി എല്ലാ സഹായങ്ങളും നല്‍കിയത്.

വളരെ വ്യക്തമായ ഓപ്പറേഷനിലൂടെയാണ് പ്രതിയെ അഗളിപോലീസും കര്‍ണ്ണാടക പോലീസും ചേര്‍ന്ന് പിടികൂടിയത്. പകല്‍ ആണെങ്കില്‍ അയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്ന് രക്ഷപ്പെട്ടുപോവാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ അവര്‍ അതിവിഗ്ദമായി രാത്രി ഒപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചു. സിജു രക്ഷപ്പെടുന്നുണ്ടോ എന്നറിയാന്‍ ജോസിന്റെ മക്കള്‍ രാത്രി മുഴുവന്‍ കണ്ണും നട്ട് കാവലിരുന്നു. പുലര്‍ച്ചയോടെ മഫ്തി വേഷത്തില്‍ ലുങ്കിയൊക്കെ ധരിച്ച് രണ്ട് അഗളി പോലീസുകാരും കര്‍ണ്ണാടക പോലീസും ഷെഡ്ഡിനരികില്‍ എത്തി.

പ്രതിയെ കീഴടക്കിയത് വളരെ സാഹസികതയോടുകൂടിയായിരുന്നു. പ്രതിയെ കുറിച്ച് പരിസരവാസികൾക്ക് ഒരറിവും ഇല്ലായിരുന്നു. പുറത്തു കിടക്കുന്ന സ്കൂട്ടർ പ്രതി എടുക്കാൻ വരുമെന്ന ധാരണയിൽ മഫ്തി വേഷത്തില്‍ ലുങ്കിയൊക്കെ ധരിച്ച രണ്ട് അഗളി പോലീസുകാരും കര്‍ണ്ണാടക പോലീസും ഷെഡ്ഡിനരികില്‍ ഒരുപാടു നേരം കാത്തിരുന്നെങ്കിലും വരാത്തതുകാരണം രാവിലെ 8 മണിയോടുകൂടി മഫ്തിയിലുള്ള അഗളി പോലീസ് ഷെഡ്‌ഡിനകത്തു കയറി ലുങ്കിക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന വിലങ്ങെടുത്തു പ്രതിയെ പൂട്ടി.

അതിനു ശേഷം പേര് ചോതിച്ചു വ്യക്തമാക്കി. പിന്നീട് 10 മണിയോടുകൂടി പ്രതിയെയും കൂട്ടി അഗളി പോലീസ് സ്റ്റേഷനിൽ എത്തുകയും, അര മണിക്കൂറിനുള്ളിൽ പേപ്പറെല്ലാം ശെരിയാക്കി അഗളിയിൽ നിന്ന് ഒരു ടാക്സിയിൽ പ്രതിയെ കർണാടകയിലേക്ക് കൊണ്ട് പോയി.

പുലർച്ചെ 3 മണിക്ക് കർണാടകയിലെ സാഗർ എന്ന സ്ഥലത്ത് എത്തി. അവിടെത്തെ മജിസ്‌ട്രേറ്റിനെ കാണിക്കുകയും അവിടുത്തെ ഷിമോഗ സെൻട്രൽ ജയിലിലേക്ക് പ്രതിയെ കൈമാറുകയും ചെയ്തു. കേസ് അന്വേഷിച്ച എസ് പി ശരണപ്പയുടെ സഹായത്തോടുകൂടിയാണ് അപ്പീൽ കൈകാര്യം ചെയ്തത്. മഫ്തിയിൽ വന്ന പോലീസുകാരായ ഷാനിനും സുരേഷിനും പ്രതിയെ പിടിക്കുന്നതിൽ പ്രധാന പങ്കുണ്ടായിരുന്നു. കൂടാതെ അഗളിയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണ് പ്രതിയുടെ വീട് കണ്ടെത്താൻ സഹായിച്ചത്.

അഗളി പോലീസും കര്‍ണ്ണാടക പോലീസും ചെയ്തു തന്ന സഹകരണത്തിനും ക്ഷമയ്ക്കും വളരെയധികം നന്ദിയുണ്ടെന്ന് മരണപ്പെട്ട ജോസിന്റെ മക്കള്‍ വെളിപ്പെടുത്തി. ജീവിതത്തില്‍ ഇത്ര നന്നായി സഹകരിക്കുന്ന പോലീസുകാര്‍ ഉണ്ടെന്നുപോലും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് അവരുടെ അഭിപ്രായം. അഗളി പോസ് സ്റ്റേഷനിലെ സി.ഐ. ശശികുമാറാണ് ഇവര്‍ക്ക് വേണ്ടി എല്ലാം ചെയ്തു നല്‍കിയത്. പ്രതിയെ പിടിക്കാനായി ജോസ്.സി.കാപ്പന്റെ പത്ത് മക്കളും സജീവമായി നിന്നു. മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും ആണ് പ്രതിയെ പിടിക്കുന്നതിൽ പോലീസുകാരുടെ കൂടെ നിന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

9 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

9 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

13 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

16 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

16 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

21 hours ago