പുതുക്കിയ TCS (tax collected at source) നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള പുതുക്കിയ TCS നിരക്ക് 20 ശതമാനമായാണ് ഉയർത്തുന്നത്. നിരക്ക് വർധിക്കുന്നത്തോടെ വിദേശ ടൂർ പാക്കേജ് വാങ്ങൽ, ബോണ്ടുകൾ, സ്റ്റോക്കുകൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിവയിലെ നിക്ഷേപത്തിനുള്ള പണമയയ്ക്കൽ, പ്രവാസികൾക്കുള്ള സമ്മാനം തുടങ്ങിയവയ്ക്കുള്ള ചെലവ് കൂടും. നിലവിൽ ഇവയ്ക്ക് 5 ശതമാനമായിരുന്നു TCS. വിദേശത്തു നിന്നുള്ള എല്ലാത്തരം ധനകാര്യ ഇടപാടുകൾ നടത്തുന്നവരേയും ഈ പുതിയ നിയമം ബാധിച്ചേക്കാം.
ചില പണമിടപാടുകളിൽ ഉറവിടത്തിൽ നിന്നു തന്നെ നികുതി പിരിക്കുന്ന സംവിധാനമാണ് ടി.സി.എസ്. 2023-2024ലെ കേന്ദ്ര ബജറ്റിലാണ് ടി.സി.എസ് അഞ്ചു ശതമാനത്തിൽ നിന്നും 20% ലേക്ക് ഉയർത്തിയത്. വിദ്യാഭ്യാസം, ചികിത്സാ ആവശ്യങ്ങൾക്ക് ഒഴികെയുള്ള വിദേശത്തു വച്ചു നടത്തുന്ന ഇടപാടുകൾക്ക് ഇത് ബാധകമാണ്. പ്രതിവർഷം ഏഴു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ ഇതിന്റെ പരിധിയിൽ പെടുക. ഏഴു ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ വിദേശത്തു നടത്തിയാലാണ് 20 ശതമാനം ടി.സി.എസ് അടക്കേണ്ടി വരിക. ഇന്റർനാഷണൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾ ഇതിന്റെ പരിധിയിൽ പെടും.
ഏഴു ലക്ഷം രൂപയിൽ കുറവ് ചിലവു ചെയ്യുന്നവർക്കും അഞ്ചു ശതമാനം TCS ബാധകമാണ്. ഇങ്ങനെ അടക്കേണ്ടി വരുന്ന നികുതി പണം നഷ്ടമാവില്ല. താൽക്കാലികമായി പിടിച്ചു വയ്ക്കുന്ന ഈ നികുതി പണം ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ തിരിച്ചു കിട്ടും. ഇതിനായി ഫോം 26 AS വഴിയാണ് അപേക്ഷ നൽകേണ്ടത്.
For more details please contact: Captain QFA +353 8941 46 497
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…