Top News

റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പ്; ഇലോൺ മസ്ക്കിനെതിരെവൊളോഡിമിർ സെലെൻസ്കി രംഗത്ത്

കീവ്: റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയ ചെയ്ത് ടെസ്‌ല മേധാവി ഇലോൺ മസ്ക്കിനെതിരെ  യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള പ്രമുഖർ രം​ഗത്ത്. സെലൻസ്കിക്ക് പുറമെ, ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദയും മസ്കിനെതിരെ രം​ഗത്തെത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ നാല് പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രൈന് അനുകൂലമെങ്കിൽ റഷ്യ പിന്മാറണമെന്നും മസ്ക് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്. 

2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് ‌യുക്രൈൻ ഔദ്യോ​ഗികമായി അം​ഗീകരിക്കണം. ക്രൈമിയയിലേക്കുള്ള ജലവിതരണം യുക്രൈൻ ഉറപ്പാക്കണമെന്നും വിഷയത്തിൽ യുക്രൈൻ നിഷ്പക്ഷത പാലിക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു. തന്റെ ആശയങ്ങൾ വോട്ടെടുപ്പായിട്ടാണ് മസ്ക് നിർദേശിച്ചത്. തന്റെ ആശയത്തോട് അതെ അല്ലെങ്കിൽ അല്ല എന്ന് വോട്ട് രേഖപ്പെടുത്താനും മസ്ക് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്ക് റഷ്യയുടെ ഭാഗമാകാനാണോ യുക്രൈനിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണമെന്നും അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നും മസ്ക് ട്വീറ്റ് ചെയ്തു. 

എന്നാൽ മസ്കിന്റെ നിർദേശത്തിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. യുക്രൈനെ പിന്തുണക്കുന്ന മസ്കിനെയാണോ റഷ്യയെ പിന്തുണക്കുന്ന മസ്കിനെയാണോ കൂടുതൽ ഇഷ്ടമമെന്ന് അഭിപ്രായം രേഖപ്പെടുത്താനായിരുന്നു യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പരിഹാസം. 

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

17 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago