കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് ചർച്ചിൽ (എഫ്‌സിസി) നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയതായി വത്തിക്കാൻ സ്ഥിരീകരിച്ചു. സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ കോടതി നിരസിച്ചു.
പള്ളി നിയമങ്ങളും കാനോൻ നിയമം ലംഘിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് സിസ്റ്റർ ലൂസിക്കെതിരായ ആരോപണം. എന്നാൽ നിവേദനത്തിൽ സിസ്റ്റർ ലൂസി ഇക്കാര്യത്തിൽ വിശദീകരണം കേൾക്കാൻ ആവശ്യപ്പെട്ടു.
സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും 2019 മെയ് 11നാണ് ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലിയാണ് ലൂസി പിന്തുടർന്നതെന്ന് വത്തിക്കാൻ വിലയിരുത്തി. ഡ്രൈവിങ്ങ് പഠിച്ചതും,പുസ്തകം എഴുതിയതും, ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചതും ആണ് കുറ്റങ്ങളിലുള്ളത്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…