gnn24x7

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് ചർച്ചിൽ നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയതായി വത്തിക്കാൻ സഭാ കോടതി

0
294
gnn24x7

കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് ചർച്ചിൽ (എഫ്‌സിസി) നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയതായി വത്തിക്കാൻ സ്ഥിരീകരിച്ചു. സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ കോടതി നിരസിച്ചു.

പള്ളി നിയമങ്ങളും കാനോൻ നിയമം ലംഘിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് സിസ്റ്റർ ലൂസിക്കെതിരായ ആരോപണം. എന്നാൽ നിവേദനത്തിൽ സിസ്റ്റർ ലൂസി ഇക്കാര്യത്തിൽ വിശദീകരണം കേൾക്കാൻ ആവശ്യപ്പെട്ടു.

സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും 2019 മെയ് 11നാണ് ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.

മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലിയാണ് ലൂസി പിന്തുടർന്നതെന്ന് വത്തിക്കാൻ വിലയിരുത്തി. ഡ്രൈവിങ്ങ് പഠിച്ചതും,പുസ്തകം എഴുതിയതും, ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചതും ആണ് കുറ്റങ്ങളിലുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here