സംഭാഷണങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കി വാട്സ്ആപ്പ്. പാസ് വേർഡ് അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിഫിക്കേഷൻ ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പിൽ നിർമാതാക്കളായ മെറ്റ അവതരിപ്പിച്ചു. ലോക്ക് ചെയ്ത ചാറ്റുകൾ പാഡ് അല്ലെങ്കിൽ ബയോമെട്രിക്സ് പരിരക്ഷിത ഫോൾഡറിലായിരിക്കും. ഇത് ആധികാരികതയ്ക്ക് ശേഷം മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ. അറിയിപ്പിലെ പേരും യഥാർത്ഥ സന്ദേശവും മറയ്ക്കുകയും ചെയ്യും.
ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ബയോമെട്രിക്സ് അല്ലെങ്കിൽ പിൻ കോഡ് ഉപയോഗിച്ച് വാട്ട്സ്ആപ്പ് മുഴുവനായി ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും, ഈ പുതിയ ഫീച്ചർ പ്രത്യേക സ്വകാര്യ സന്ദേശങ്ങൾ കൂടുതൽ പരിരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അതിനാൽ, നിങ്ങളുടെ ഫോൺ ആരെങ്കിലും തുറന്നാലും ചാറ്റ് ലോക്ക് ചെയ്ത സന്ദേശങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടും.
സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ വാട്ട്സ്ആപ്പ് ഇതിനകം തന്നെ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എൻഡ്-ടു- എൻഡ് എൻക്രിപ്റ്റ് എന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. എന്നാൽ അൺലോക്ക് ചെയ്ത ഫോൺ വാട്ട്സ്ആപ്പിലേക്ക് പോകുന്ന ഒരാളെ ഒരു സന്ദേശം കാണുന്നതിൽ നിന്ന് തടയില്ല. അതിനുള്ള പരിഹാരമാണ് ചാറ്റ് ലോക്ക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്. അൺലോക്ക് ചെയ്ത ഫോൺ ആരെങ്കിലുമായി പതിവായി പങ്കിടേണ്ടി വന്നാൽ ഉപയോഗപ്രദമായേക്കാവുന്ന ഒരു അധിക പരിരക്ഷ ചാറ്റ് ലോക്ക് നൽകും.
ഭാവിയിൽ കൂടുതൽ അപ്ഗ്രേഡുകൾ നൽകി ജനപ്രിയമാകാനാണ് വാട്സ്ആപ്പ് നിരന്തരം ശ്രമിക്കുന്നത്. അടുത്ത കുറച്ച് മാസങ്ങളിൽ ഞങ്ങൾ ചാറ്റ് ലോക്കിനായി കൂടുതൽ ഓപ്ഷനുകൾ ചേർക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. എൻഡ്-ടു- എൻഡ് എൻക്രിപ്ഷൻ, എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യൽ, അവസാനമായി കണ്ട സ്റ്റാറ്റസ് ആർക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നത് നിയന്ത്രിക്കാനുള്ള കഴിവ് തുടങ്ങി നിരവധി സുരക്ഷാ, സ്വകാര്യത കേന്ദ്രീകൃത ഫീച്ചറുകൾ വാസ്ആപ്പ് ഇതിനകം പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ അപ്ഡേറ്റിലൂടെ, വാട്ട്സ്ആപ്പിന്റെ സ്വകാര്യതയും സുരക്ഷാ സവിശേഷതകളും മെറ്റ കൂടുതൽ ശക്തിപ്പെടുത്തുന്നു.
വാട്സ്ആപ്പ് ചാറ്റ് ലോക്ക് നിർവഹിക്കാൻ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യണം. എത് ചാറ്റാണ് ലോക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക, പ്രൊഫൈൽ പിക്ച്ചറിൽ ക്ലിക്ക് ചെയ്യുക, ചാറ്റ് ലോക്ക് എനേബിൾ ചെയ്യുക. പാഡ് ബയോമെട്രിക് എന്നിവ ഉപയോഗിച്ച് ചാറ്റ് ലോക്ക് ക്ലിക്ക് ചെയ്യുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…