പാലക്കാട്: പൊതുവെ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും കേട്ടുകേള്‍വിയുള്ള ദുരഭിമാനകൊല നമ്മുടെ കേരളത്തിലെ പാലക്കട്ടും സംഭവിച്ചതില്‍ ഞെട്ടിനില്‍ക്കുകയാണ് പാലക്കാട്ടുകാര്‍. തേങ്കുറുശ്ശിയിലാണ് മാനാം കുളമ്പ് സ്‌കൂളിന് സമീപത്തെ അനീഷ് (അപ്പു 27) ദാരുണമാം വിധം കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കൊലപാതകം നടന്നയുടനെ തന്നെ രൂക്ഷമായി ഇത് ദുരഭിമാനകൊലയാണെന്ന് ആരോപണം എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇതെക്കുറിച്ച് പറയുവാന്‍ സാധിക്കുകയുള്ളൂ എന്ന പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ കൊലയ്ക്ക് പിന്നില്‍ ഭാര്യയുടെ പിതാവും അമ്മാവനുമാണെന്ന് തെളിഞ്ഞത്.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ പിതാവായ പ്രഭുകുമാര്‍ അമ്മാവന്‍ രതീഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു വിശദമായി അന്വേഷണം നടത്തി വരുന്നു. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട അനീഷും ഹരിതയും. ദീര്‍ഘകാലത്തെ അവരുടെ പ്രണയം സുഹൃത്തുക്കള്‍ക്കിടയിലും ബന്ധുമിത്രാദികളുടെ ഇടയിലും ഇരുകൂട്ടരുടെയും വീടുകളിലും പരസ്യമായ കാര്യമാണ്. എന്നാല്‍ ഹരിതയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വലിയ വിയോജിപ്പാണ് ഉണ്ടായിരുന്നത്. ഇരു ജാതികളിലുള്ള കുടുംബങ്ങള്‍ തമ്മില്‍ യോജിക്കുന്നത് ഹരിതയുടെ വീട്ടുകാര്‍ക്ക് ഒരിക്കലും സമ്മതമായിരുന്നില്ല.
ഈ എതിര്‍പ്പാണ് കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയത്. അനീഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും ഇക്കാര്യം ശക്തമായി ആരോപിച്ചിരുന്നു. ഇതിനിടെ യുവാവും യുവതിയും മൂന്നു മാസം മുന്‍പേ രജിസ്റ്റര്‍ വിവാഹവും കഴിച്ചു. അതോടെ ഹരിയുടെ വിട്ടുകാര്‍ക്കുള്ള എതിര്‍പ്പ് ശക്തമായി. വിവാഹം കഴിഞ്ഞ് കൃത്യം മൂന്നു മാസം തികയുന്നതിേെന്റ തലേദിവസമാണ് അനീഷ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട അനീഷ് തന്റെ സഹോദരനൊപ്പം ബൈക്കിയില്‍ യാത്ര ചെയ്യവേ, ഒരു കടയില്‍ കയറാന്‍ നിറുത്തി ഇറങ്ങിയപ്പോഴാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ദാരുണമാംവിധം അക്രമിച്ചത്. വലിയ വെട്ടുകത്തി ഉപയോഗിച്ച് അനീഷിനെ അവര്‍ തലങ്ങുംവിലങ്ങും വെട്ടി. വെട്ടേറ്റ് കഴുത്തറ്റ നിലയില്‍ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷ് മരിച്ചിരുന്നു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുമിത്രാദികള്‍ക്ക് വിട്ടുനല്‍കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…