ഇരിട്ടി: സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് കാറ്റിലും മഴയിലും ഉൾപ്പെടെ വൈദ്യുതി ലൈനിൽ മരം വീണാൽ ഭൂവുടമയ്‌ക്കെതിരെ നടപടിയുണ്ടാകും.15 വർഷങ്ങൾക്ക് മുൻപ് രൂപം നൽകിയതും 2 വർഷങ്ങൾക്ക് മുൻപ് പ്രാബല്യത്തിൽ വരണമെന്ന് സർക്കാർ ഉത്തരവ് നൽകിയതുമായി നിയമം നടപ്പിലാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ മരങ്ങൾ വൈദ്യുതതൂണുകളിലും ലൈനുകളിലും വീണുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും അതിന്റെ ഉടമസ്ഥനാണ് പൂർണ ഉത്തരവാദിത്വം എന്നാണ് ദുരന്ത നിവാരണ വകുപ്പ് 2018ൽ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. ദുരന്ത നിവാരണ നിയമം 2015ലെ സെക്ഷൻ 20(2)/വി പ്രകാരം സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മാറ്റേണ്ടത് ഉടമകളാണ്. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആയിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ബാധ്യത. ഇത്തരം സാഹചര്യങ്ങളിൽ മരം മുറിച്ച മാറ്റുന്നതിനായി വൈദ്യുത ലൈൻ ക്രമീകരിക്കേണ്ടത് സംബന്ധമായ സഹായങ്ങൾ മാത്രമാണ് കെഎസ്ഇബി ചെയ്യേണ്ടത്. ഈ നിയമം ഇതുവരെ കെഎസ്ഇബി ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.
ഭൂഉടമസ്ഥർ അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിന്നുകൊണ്ട് കെഎസ്ഇബി ജീവനക്കാരെ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നഷ്ടപരിഹാരം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഈ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായി ഈ നിയമം പൂർണമായും നടപ്പിലാക്കാനാണ് കെഎസ്ഇബി ഉദ്യോഗസ്ഥ തലത്തിൽ ആലോചിക്കുന്നത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…