ദുബായ്: യു.എ.ഇയിലെ സര്ക്കാര് ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില് മാറ്റം. ഇനി മുതല് വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ശനി, ഞായര് ദിവസങ്ങളിലായിരിക്കും അവധി. വെള്ളി രാവിലെ 7.30 മുതല് ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള് മുതല് വ്യാഴം വരെ രാവിലെ 7.30 മുതല് വൈകീട്ട് 3.30 വരെ ഓഫീസുകള് പ്രവര്ത്തിക്കും. ആഴ്ചയില് നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്. ജനുവരി ഒന്നുമുതല് പുതിയ രീതി പ്രാബല്യത്തിലാകും.
ഇതോടെ യുഎഇ ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും. പ്രവൃത്തി ദിനങ്ങളില് എട്ട് മണിക്കൂര് വീതമാണ് പ്രവര്ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്ത്തന സമയമുണ്ട്.
വെള്ളിയാഴ്ച ജീവനക്കാര്ക്ക് വര്ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈര്ഘ്യമേറിയ വാരാന്ത്യം ഉല്പ്പാദനക്ഷമത വര്ദ്ധിപ്പിക്കുന്നതിനും തൊഴില്-ജീവിത ബാലന്സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര് അറിയിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…