Categories: Top Stories

നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളം മികച്ച മാതൃകയാണെന്ന് ബി.ബി.സി.

ആരോഗ്യപ്രവര്‍ത്തന മേഖലയിൽ കേരളത്തിന്റെ മികവ് അന്തര്‍ദേശീയ തലത്തിൽ ചർച്ചയാകുന്നു. ബിബിസി ഇന്ത്യയുടെ ‘വർക്ക് ലൈഫ് ഇന്ത്യ’എന്ന ചർച്ചയിലാണ് ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മികവ് ചർച്ചയിൽ വരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള ചർച്ചയിൽ നിപ, കൊറോണ, സിക വൈറസുകളെ പ്രതിരോധിക്കാൻ കേരളം നടത്തിയ വിജയകരമായി ശ്രമങ്ങളെ സംബന്ധിച്ച അവതാരകയായ ദേവിന ഗുപ്ത പരാമര്‍ശിച്ചിരുന്നു.

ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവർ പങ്കെടുത്ത ചർച്ചയിൽ വൈറോളജസ്റ്റായ ഡോ.ഷാഹിദ് കമാലാണ് ഇതിന് അവതാരകയ്ക്ക് മറുപടി നൽകിയത്. ആരോഗ്യ രംഗത്ത് വളരെ മികച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങൾ ആദ്യം എത്തുന്ന ഇടമായ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ. അത് ഇവിടെ വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. മറ്റൊരു വശത്ത് ഫലപ്രദമായി രോഗനിർണയവും നടത്തുന്നു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.

സംസ്ഥാനത്തിന്റെ മികവ് അന്തര്‍ദേശീയ തലത്തിൽ ചർച്ചയായ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനും മറച്ചു വച്ചില്ല.. BBC  വീഡിയോ അഭിമാനത്തോടെ ഫേസ്ബുക്കിൽ പങ്കു വച്ച അദ്ദേഹം ‘ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും’ എന്നാണ് കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും.

Newsdesk

Recent Posts

കാനഡ സുരക്ഷാ വീഴ്ച: കാനഡയിലെ വെടിവെപ്പിന് പിന്നാലെ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഓപ്പൺ എഐ

കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…

9 mins ago

ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി ഇസ്രയേൽ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജിബി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട്…

3 hours ago

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് യുകെയും

ഇറാനെതിരായ യുദ്ധത്തിൽ യുകെ ഔദ്യോഗികമായി അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്നു. യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറാണ് യുദ്ധത്തില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിച്ചത്.…

3 hours ago

ഡബ്ലിനിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി. ബ്രേ കടൽതീരത്ത് നിന്നാണ് മൃതദേഹം…

4 hours ago

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ദുബായിൽ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.…

4 hours ago

Etihad, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് വിമാനങ്ങൾ ഡബ്ലിനിൽ തിരിച്ചിറക്കി

ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…

8 hours ago