Categories: Top Stories

അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് 50+ സ്കോ​​ർ നേ​​ടു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് താരം സോ​​ഫി ഡി​​വൈ​​ൻ

വെ​​ല്ലിം​​ഗ്ട​​ണ്‍: അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് 50+ സ്കോ​​ർ നേ​​ടു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന നേ​​ട്ടം ന്യൂ​​സി​​ല​​ൻ​​ഡ് വ​​നി​​താ ക്യാ​​പ്റ്റ​​ൻ സോ​​ഫി ഡി​​വൈ​​ന്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ 65 പ​​ന്തി​​ൽ 105 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് സോ​​ഫി ച​​രി​​ത്രം കു​​റി​​ച്ച​​ത്.

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്ൽ, ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ബ്ര​​ണ്ട​​ൻ മ​​ക്ക​​ല്ലം, ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം മി​​താ​​ലി രാ​​ജ് എ​​ന്നി​​വ​​ർ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് 50+ സ്കോ​​ർ നേ​​ടി​​യി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യി ട്വ​​ന്‍റി-20​​യി​​ൽ 72 റ​​ണ്‍​സ് നേ​​ടി​​യ സോ​​ഫി പി​​ന്നീ​​ട് ഈ ​​ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ട്വ​​ന്‍റി-20 ക​​ളി​​ക്കു​​ന്ന​​ത്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ 54*, 61, 77, 105 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സോ​​ഫി​​യു​​ടെ സ്കോ​​റിം​​ഗ്. സൂ​​സി ബേ​​റ്റ്സി​​നു​​ശേ​​ഷം ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ട്വ​​ന്‍റി-20 സെ​​ഞ്ചു​​റി നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് വ​​നി​​താ താ​​ര​​മെ​​ന്ന നേ​​ട്ട​​വും സോ​​ഫി സ്വ​​ന്ത​​മാ​​ക്കി.

65 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും 12 ഫോ​​റു​​മ​​ട​​ക്കം 105 റ​​ണ്‍​സ് നേ​​ടി​​യ സോ​​ഫി​​യു​​ടെ ക​​രു​​ത്തി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് 20 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 171 റ​​ണ്‍​സ് നേ​​ടി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​ത​​ക​​ളു​​ടെ മ​​റു​​പ​​ടി 17 ഓ​​വ​​റി​​ൽ 102ൽ ​​അ​​വ​​സാ​​നി​​ച്ചു.

അ​​തോ​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് 69 റ​​ണ്‍​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ന്യൂ​​സി​​ല​​ൻ​​ഡ് 3-1നു ​​മു​​ന്നി​​ലെ​​ത്തി.

Newsdesk

Recent Posts

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

7 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

8 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

10 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

13 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

15 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

2 days ago