തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനുള്ള മറുപടിയിൽ മന്ത്രി എംബി രാജേഷിനെതിരായ വിമർശനത്തിൽ പുലിവാല് പിടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുകളിൽ നിന്നും താഴെ ഇറങ്ങിയ ആൾ ഇപ്പോ അതിലും താഴെ പോയി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. ഇതിനെതിരെ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത് വന്നു. ‘മുകളിൽ ഇരിക്കുന്ന ആൾ തറയാണ് എന്നാണോ അർത്ഥം?’ – എന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഇതോടെ പരാമർശം പിൻവലിച്ച പ്രതിപക്ഷ നേതാവ് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.
മന്ത്രി രാജേഷിന്റെ ബജറ്റുമായി ബന്ധപ്പെട്ട തനിക്കെതിരായ വിമർശനങ്ങളെ കുറിച്ചായിരുന്നു വിഡി സതീശന്റെ പ്രസ്താവന. കേന്ദ്ര ബജറ്റിനെ വിഡി സതീശൻ വിമർശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. രണ്ട് വിഷയത്തിലും തന്റെ പ്രസ്താവനകൾ സംബന്ധിച്ച പത്രവാർത്തകളും മറ്റും വിഡി സതീശൻ ഉയർത്തിക്കാട്ടി. തുടർന്നാണ് അദ്ദേഹം മന്ത്രി എംബി രാജേഷ് മുകളിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ അതിലും താഴെ പോയി എന്ന പ്രസ്താവന നടത്തിയത്. ഇതിൽ ഭരണപക്ഷത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…