പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മാഴ്‌സെ ടീം നായകന്‍ ദിമിത്രി പയറ്റിനെതിരേ ആരാധകന്റെ ആക്രമണം. ലിയോണിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചു നടന്ന മാഴ്‌സെ-ഒളിമ്പിക് ലിയോണ്‍ മത്സരത്തിനിടെയാണ് പയറ്റിനെ ആരാധകരിലൊരാള്‍ ആക്രമിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടിലാണ് സംഭവം അരങ്ങേറിയത്. വെള്ളക്കുപ്പിയെറിഞ്ഞെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാഴ്‌സെയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന പയറ്റിനെ ലക്ഷ്യമാക്കി ആരാധകരിലൊരാള്‍ വെള്ളക്കുപ്പിയെറിഞ്ഞു. കുപ്പി പയറ്റിന്റെ തലയില്‍ കൊണ്ടു. കോര്‍ണര്‍ കിക്ക് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ പയറ്റ് ഉടന്‍ തന്നെ വൈദ്യസഹായം തേടി. ചെവിയ്ക്കും തലയ്ക്കും ചെറുതായി പരിക്കേറ്റ പയറ്റ് ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. പിന്നാലെ മാഴ്‌സെ താരങ്ങളും പരിശീലകനും മത്സരം ബഹിഷ്‌കരിച്ചുകൊണ്ട് ഗ്രൗണ്ടിലെത്തി. വൈകാതെ അധികൃതര്‍ മത്സരം റദ്ദാക്കി.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…