Top Stories

ചിറമ്മേൽ അച്ഛന്റെ സ്വപ്നത്തിന് 30 ഏക്കർ സ്ഥലം നൽകി കുടുംബം

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനായ വൃക്ക അച്ഛൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡേവിസ് ചിറമ്മേൽ. ഫാദർ ഇപ്പോൾ പുതിയൊരു ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഒരു ഹോസ്പിറ്റൽ അതായത് ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ പണിയണം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫാദർ.

ഇതിനായി 25 ഏക്കർ സ്ഥലം ഫാദർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 ഏക്കർ സ്ഥലം ആശുപത്രി പണിയാൻ സൗജന്യമായി നല്കാൻ ഒരു കുടുംബം തയ്യാറായി എന്ന സന്തോഷ വാർത്തയാണ് ഫാദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ആലത്തൂരിലുള്ള താഴത്തേൽ കുടുംബമാണ് സ്ഥലം നല്കാൻ തയ്യാറായത്.

ഇത് ഒരു നിസ്വാർത്ഥമായ ബിസ്‌നസ് കണ്ണില്ലാത്ത ഒരു സംരഭമാണ് എന്നാണ് ഫാദർ പറയുന്നത്. സമൂഹത്തിലെ നിർധരരായ കുടുംബത്തിലെ ആളുകൾ, വൈകല്യം ഉള്ളവർ ഇവർക്കൊക്കെ പലപ്പോഴും ആവശ്യമായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്.

ഇവർക്ക് സൗജന്യ സേവനം നൽകുക എന്നതാണ് ലക്ഷ്യം. ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിൽ ഡോക്ടർമാരും നഴ്‌സ്മാരും സൗജന്യ സേവനമായിരിക്കും എന്നും ഫാദർ വ്യക്തമാക്കി. കൂടാതെ ഇതിനായി പൈസ തന്ന് സഹായിക്കുന്നവർ ഇതൊരു ബിസിനെസ്സ് കണ്ണിലൂടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഈ ഹോസ്പിറ്റൽ യാഥാർഥ്യമായി കഴിയുമ്പോൾ ഡോക്ടർമാർ രോഗികളെ വിളിക്കും, അങ്ങനെയൊരു സംസ്ക്കാരം കൊണ്ടുവരുമെന്ന് ഫാദർ അറിയിച്ചു. കണ്ണീരും വേദനയും കണ്ട് പാവപ്പെട്ട മനുഷ്യരുടെ നെഞ്ചിടിപ്പ് കണ്ടിട്ടാണ് ഈ ഒരു സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത് എന്ന് ഫാദർ പറഞ്ഞു.

ഹ്യുമാനിറ്റേറിയൻ ആശുപത്രിയിൽ അലോപ്പതി ആയുർവേദം ഹോമിയോ എല്ലാ സംവിധാനവും ഉണ്ടാവും.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

10 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

18 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

20 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

21 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago