പഞ്ചാബ് : ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും സർക്കാർ ജി.എസ്.ടി. ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതാ ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾക്ക് ജി.എസ്.ടി ചുമത്തുന്നതിനെതിരായ ഹർജി പഞ്ചാബിലെ ലോട്ടറി ഏജന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. അതാണ് ഇന്ന് സുപ്രീം കോടതി നിരുപാധികം തള്ളിയത്. ജി.എസ്.ടി നിയമപ്രകാരം ലോട്ടറിയെ ‘ചരക്ക്’ നിർവചനത്തിൽ ഉൾപ്പെടുത്തുന്നത് നിയമവിരുദ്ധവും വിവേചനവും ആണെന്ന വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി വന്നത്.
അതേസമയം ജി.എസ്.ടി നിരക്ക് സംബന്ധിച്ച് നിയമ പോരാട്ടം നടത്താൻ ഹർജിക്കാർക്ക് സുപ്രീംകോടതി അനുമതി നൽകി. എന്നാൽ സംസ്ഥാനത്ത് 12 ശതമാനവും പുറത്തു വിൽക്കുമ്പോൾ 28 ശതമാനവും ആണ് ലോട്ടറിയിൽ ജി എസ് ടി ഈടാക്കുന്നത്. ലോട്ടറിയുടെ നികുതി കണക്കാക്കുമ്പോൾ അതിൻറെ സമ്മാനത്തുകയുടെ മൂല്യം കണക്കിൽ എടുക്കരുതെന്നും അതിന് കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നുമാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്. 2017 ലെ ജി എസ് ടി നിയമത്തിലെ 2 52 വകുപ്പ് പ്രകാരം ലോട്ടറി ചരക്കിനെ നിർവചനത്തിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത പഞ്ചാബിലെ അംഗീകൃത ലോട്ടറി ഏജൻറ് ആയ ലോട്ടറി സൺസ് ആണ് സുപ്രീം കോടതിയെ ഇക്കാര്യവുമായി സമീപിച്ചത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…