തിരുവനന്തപുരം: അഴിമതിയിലും രാജ്യാന്തര കൊള്ളയിലും കുടുങ്ങിയ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഒരു അഭിസാരികയെകൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വലിയ സ്ത്രീവരുദ്ധത കടന്നുവന്നുവെന്നും പരക്കേ ആക്ഷേപം ഉയരുകയും ചെയ്തു. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിക്കുന്നവളാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവന ഇറക്കി.
ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസിലാക്കാമെന്നും അത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ അവര്‍ മരിക്കുമെന്നും എന്നാല്‍ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗതതിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ടാണ് നിങ്ങള്‍ രംഗത്തു വരാന്‍ പോകുന്നതെന്നാണ് തന്നോട് ഒരു ഉന്നതായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. യു.ഡി.എഫ് തിരുവനന്തപുരത്ത് നടത്തുന്ന വഞ്ചനാദിനത്തോടനുബന്ധിച്ചാണ് മുല്ലപ്പള്ളിയുടെ ഈ പരാമര്‍ശം ഉയര്‍ന്നു വന്നത്.
എന്നാല്‍ പരാമര്‍ശങ്ങള്‍ പുറത്തു വന്നതും സോഷ്യല്‍ മീഡിയയിലടക്കം മുല്ലപ്പള്ളിക്കെതിതെ പലരും തിരിഞ്ഞപ്പോഴാണ് മുല്ലപ്പള്ളിക്ക് തനിക്ക് പിണഞ്ഞ അബദ്ധം തിരിച്ചറിഞ്ഞത്. ഉടനെ അതേ വേദിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രസ്താവന വീണ്ടും ഇറക്കി. താന്‍ സര്‍ക്കാരിന്റെ അധപതനത്തിന്റെ ആഴം കാണിക്കാനാണ് ഇങ്ങനെ പറഞ്ഞത് എന്നായി മുല്ലപ്പള്ളിയുടെ വാദം.
(ചിത്രം കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…