വെനസ്വേല: 2020 വര്‍ഷത്തില്‍ നിരവധി അത്ഭുതങ്ങളാണ് ലോകത്ത് സംഭവിച്ചത്. കൊറോണ ഉള്‍പ്പെടെ ഞെട്ടിക്കുന്ന പ്രതിഭസങ്ങള്‍ പലതും ലോകത്ത് പലയിടത്തുമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇപ്പോഴിതാ വെനിസ്വേലയിലെ അത്ഭുതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രധാന്യത്തോടെ ഇടം പിടിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ വസിക്കുന്ന പ്രദേശമാണ് വെനിസ്വേലയിലെ ഗുആക എന്ന ഗ്രാമം. അവരുടെ പ്രധാന ഉപജീവനമാര്‍ക്കം കടലില്‍ നിന്നും ലഭിക്കുന്ന ഈ സമ്പത്ത് മാത്രമാണ്. അവരെ കടലമമ്മ അനുഗ്രഹിച്ചുവെന്ന് പറയുന്നതാവും ഭംഗി. കഴിഞ്ഞ സപതംബര്‍ മാസത്തില്‍ ഇവിടെ കടല്‍ തീരത്ത് അത്ഭുതം സംഭവിച്ചു. ഇത് ആദ്യം കാണുന്നത് യോല്‍മാന്‍ ലാര്‍സ് എന്ന യുവാവാണ്.
യോല്‍മാന്‍ കടല്‍തീരത്ത് കൂടെ നടക്കുമ്പോഴാണ് തന്റെ കാലില്‍ നിലത്ത് എന്തോ കിടക്കുന്നത് കണ്ട് അതെടുത്ത് പരിശോധിച്ചത്. അത് ഒരു സ്വര്‍ണ്ണ മെഡലായിരുന്നു. കന്യമറിയത്തിന്റെ ചിത്രം ആലഖനം ചെയ്ത സ്വര്‍ണ്ണമെഡല്‍ ആ ഗ്രാമത്തിന്റെ സന്തോഷമായി എന്നതാണ് വാസ്തവം. ഈ സ്വര്‍ണ്ണമെഡല്‍ ദൈവത്തിന്റെ സമ്മാനമായി യുവവ് കരുതി. വീട്ടിലെത്തി യുവാവ് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞതോടെ ഇത് കാട്ടുതീ പോലെ പടര്‍ന്നു.
തുടര്‍ന്ന് ഗ്രാമത്തിലെ മുഴുവന്‍ ആളുകളും കടല്‍തീരത്തേക്ക് ഓടിയടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ കടല്‍ തീരത്ത് അന്വേഷണം തുടങ്ങി. നിരവധി പേര്‍ക്ക് പലതരത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചു. ആര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കരീബിയന്‍ കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഗുആക്ക. നിരവധിപേര്‍ക്ക് ഇത്തരം സ്വര്‍ണ്ണം ലഭിച്ചതോടെ വാര്‍ത്തകളില്‍ മുഴുവന്‍ ഗ്രാമം നിറഞ്ഞു നിന്നു. ഇപ്പോള്‍ ലോകത്തുള്ള എല്ലാവര്‍ക്കും ഈ ഗ്രാമത്തിനെക്കുറിച്ചും ഈ സംഭവത്തിനെകുറിച്ചും അറിയാം. അധികാരികള്‍ ഏതെങ്കിലും തകര്‍ന്ന കപ്പലില്‍ സ്വര്‍ണ്ണാഭരണത്തിന്റെ കളക്ഷന്‍ ഉണ്ടായെന്നിരിക്കാം. അത് കടലില്‍ തകരുകയോ, നഷ്ടപ്പെടുകയോ ചെയ്തത് എങ്ങിനെയോ കടല്‍ തീരത്ത് അടിഞ്ഞതാവാം എന്നാണ് അനുമാനം.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…