gnn24x7

കടല്‍ത്തീരത്ത് നിറയെ സ്വര്‍ണ്ണാഭരണം : ജനങ്ങള്‍ കോരിയെടുത്തു

0
319
gnn24x7

വെനസ്വേല: 2020 വര്‍ഷത്തില്‍ നിരവധി അത്ഭുതങ്ങളാണ് ലോകത്ത് സംഭവിച്ചത്. കൊറോണ ഉള്‍പ്പെടെ ഞെട്ടിക്കുന്ന പ്രതിഭസങ്ങള്‍ പലതും ലോകത്ത് പലയിടത്തുമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇപ്പോഴിതാ വെനിസ്വേലയിലെ അത്ഭുതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രധാന്യത്തോടെ ഇടം പിടിച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ വസിക്കുന്ന പ്രദേശമാണ് വെനിസ്വേലയിലെ ഗുആക എന്ന ഗ്രാമം. അവരുടെ പ്രധാന ഉപജീവനമാര്‍ക്കം കടലില്‍ നിന്നും ലഭിക്കുന്ന ഈ സമ്പത്ത് മാത്രമാണ്. അവരെ കടലമമ്മ അനുഗ്രഹിച്ചുവെന്ന് പറയുന്നതാവും ഭംഗി. കഴിഞ്ഞ സപതംബര്‍ മാസത്തില്‍ ഇവിടെ കടല്‍ തീരത്ത് അത്ഭുതം സംഭവിച്ചു. ഇത് ആദ്യം കാണുന്നത് യോല്‍മാന്‍ ലാര്‍സ് എന്ന യുവാവാണ്.

യോല്‍മാന്‍ കടല്‍തീരത്ത് കൂടെ നടക്കുമ്പോഴാണ് തന്റെ കാലില്‍ നിലത്ത് എന്തോ കിടക്കുന്നത് കണ്ട് അതെടുത്ത് പരിശോധിച്ചത്. അത് ഒരു സ്വര്‍ണ്ണ മെഡലായിരുന്നു. കന്യമറിയത്തിന്റെ ചിത്രം ആലഖനം ചെയ്ത സ്വര്‍ണ്ണമെഡല്‍ ആ ഗ്രാമത്തിന്റെ സന്തോഷമായി എന്നതാണ് വാസ്തവം. ഈ സ്വര്‍ണ്ണമെഡല്‍ ദൈവത്തിന്റെ സമ്മാനമായി യുവവ് കരുതി. വീട്ടിലെത്തി യുവാവ് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞതോടെ ഇത് കാട്ടുതീ പോലെ പടര്‍ന്നു.

തുടര്‍ന്ന് ഗ്രാമത്തിലെ മുഴുവന്‍ ആളുകളും കടല്‍തീരത്തേക്ക് ഓടിയടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ കടല്‍ തീരത്ത് അന്വേഷണം തുടങ്ങി. നിരവധി പേര്‍ക്ക് പലതരത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചു. ആര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കരീബിയന്‍ കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഗുആക്ക. നിരവധിപേര്‍ക്ക് ഇത്തരം സ്വര്‍ണ്ണം ലഭിച്ചതോടെ വാര്‍ത്തകളില്‍ മുഴുവന്‍ ഗ്രാമം നിറഞ്ഞു നിന്നു. ഇപ്പോള്‍ ലോകത്തുള്ള എല്ലാവര്‍ക്കും ഈ ഗ്രാമത്തിനെക്കുറിച്ചും ഈ സംഭവത്തിനെകുറിച്ചും അറിയാം. അധികാരികള്‍ ഏതെങ്കിലും തകര്‍ന്ന കപ്പലില്‍ സ്വര്‍ണ്ണാഭരണത്തിന്റെ കളക്ഷന്‍ ഉണ്ടായെന്നിരിക്കാം. അത് കടലില്‍ തകരുകയോ, നഷ്ടപ്പെടുകയോ ചെയ്തത് എങ്ങിനെയോ കടല്‍ തീരത്ത് അടിഞ്ഞതാവാം എന്നാണ് അനുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here