gnn24x7

ബ്രിട്ടനിൽ പുതിയ തരം കൊറോണയുടെ വ്യാപനം അതിരൂക്ഷം

0
278
gnn24x7

ബ്രിട്ടൻ : ബ്രിട്ടനിൽ കോറോണവൈറസ് സമാനമായ പുതിയ വകഭേദത്തിൽ കണ്ടെത്തിയത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക ആരോഗ്യവകുപ്പ് .ദക്ഷിണ ബ്രിട്ടനിലും പരിസരങ്ങളിലും ആണ് പുതിയ വകഭേദത്തിന് വ്യാപനം അതിരൂക്ഷമായി കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള പുതിയ വകഭേദത്തിന് സാഹചര്യം നിലവിലുള്ള കൊറോണ വൈറസ് വ്യാപനത്തെ അതിരൂക്ഷം ആകുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻ കോക്കിന്റെ നിഗമനം. ചില പ്രത്യേക ഭാഗങ്ങളിൽ ഒരു ദിവസം തന്നെ ഏഴിലധികം രോഗികൾ കൂടുന്നു എന്ന വാർത്ത കൂടുതൽ ആശങ്കയുണർത്തുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടണിൽ കോവിഡ് വാക്സിനേഷൻ കൊടുക്കുവാൻ ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ സാധ്യമായിട്ടില്ല എന്നാണ് മാറ്റ് ഹാൻകോക്കിന്റെ പ്രസ്താവന. ബ്രിട്ടനിൽ 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവാക്കളുടെ ഇടയിൽ കോവിഡ് വ്യാപനം വർദ്ധിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ യുവാക്കളുടെ ഇടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുവാനുള്ള സംവിധാനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിരിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിലും ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്ന രോഗികളുടെ ടെ വലിയ വർധനവാണ് സമീപ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ക്രിസ്മസിനോടനുബന്ധിച്ച് ഇനിയും കൂടുതൽ ആളുകൾ കൾ നിരത്തുകളിൽ ഇറങ്ങുകയും പാർട്ടികളിലും മറ്റും ഒത്തുചേരുന്നതും കൂടുതൽ ആശങ്കയുണർത്തുന്നു. ഉത്സവകാലം ആയ ക്രിസ്മസ് കഴിയുന്നതോടെ ഇവിടെ കുറെ ആളുകളിലേക്ക് രോഗവ്യാപനം കൂടുമെന്നാണ് ആണ് ആരോഗ്യ വകുപ്പിൻറെ ഇപ്പോഴത്തെ നിഗമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here