ഡൽഹി: ആമസോണ് ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില് മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം. പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോണ് ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളില് നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്.
ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരില് ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തില് ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴില് മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോണ് നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തില് നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നല്കിയിരുന്നു.
എന്നാല് പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാര് സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നല്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആമസോണില് നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോണ് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…