gnn24x7

ആമസോണിലെ കൂട്ടരാജി; കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും

0
100
gnn24x7

ഡൽഹി: ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം.   പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോണ്‍ ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളില്‍ നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്. 

ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരില്‍ ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തില്‍ ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴില്‍ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോണ്‍ നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തില്‍ നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നല്‍കിയിരുന്നു. 

എന്നാല്‍ പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാര്‍ സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി  ആമസോണില്‍ നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here