Top Stories

2021 ല്‍ ടൈറോണിന്റെ ചുമതലയില്‍ തുടരാത്തതില്‍ മിക്കി ഹാര്‍ട്ട് നിരാശനായി സ്ഥാനമൊഴിയുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സീനിയര്‍ ടീമിനെ മാനേജുചെയ്ത പ്രസിദ്ധ മാനേജര്‍ 18 വര്‍ഷത്തിനുശേഷം മിക്കി ഹാര്‍ട്ട് ടൈറോണ്‍ ഫുട്‌ബോളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ഹാര്‍ട്ട് തലപ്പത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം റെഡ് ഹാന്‍ഡ് കൗണ്ടിയില്‍ മൂന്ന് ഓള്‍-അയര്‍ലന്‍ഡ് കിരീടങ്ങളും ആറ് അള്‍സ്റ്റര്‍ ചാമ്പ്യന്‍ഷിപ്പുകളും നേടിക്കൊടുത്തിരുന്നു.

ഈ ഒരു സമയത്ത് ഹാര്‍ട്ട് തന്റെ ഒരു അവസാന വര്‍ഷം വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ വിധിന്യായത്തില്‍ വോട്ടുചെയ്യേണ്ടിവരുമെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പരിപൂര്‍ണ്ണമായും നിരസിക്കപ്പെട്ടു. എന്നിരുന്നാലും,” എറിഗല്‍ സിയാരന്‍ ക്ലബ്മാന്‍ ഈ പ്രക്രിയയ്ക്കോ അത് നിര്‍മ്മിച്ച ആളുകള്‍ക്കോ എതിരായി യാതൊരു വിരോധവുമില്ല ” ഇന്നലെ ഹാര്‍ട്ട് ഇങ്ങനെ പ്രസ്താവിച്ചു: ”ഈ മീറ്റിംഗുകളുടെ ഫലത്തെ ഞാന്‍ മാനിക്കുന്നു, സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും വര്‍ത്തമാനകാലം സ്വയം വെളിപ്പെടുത്താനും സമയമായി,” മിക്കി ഹാര്‍ട്ട കൂട്ടിചേര്‍ത്തു.

”ഏത് ടൈറോണ്‍ ടീമിന്റെയും മാനേജരായിരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ടെന്ന് ഞാന്‍ എപ്പോഴും പറയുന്നു. യുവത്വത്തിലൂടെ നയിച്ചു പോവുക എന്നത് അപൂര്‍വ്വതയാണെന്നും 21 വയസ്സിന് താഴെയുള്ളവരും മുതിര്‍ന്നവരും ഇത്രയും കാലം ഒരുമിച്ച കൊണ്ടുപോവാന്‍ പറ്റിയത് ഈ ഒരു സമ്പൂര്‍ണ്ണ പദവിഉള്ളതു കൊണ്ടാണ്. ഇതിനെ ഞാനൊരിക്കലും ഇത് മറ്റൊരു തരത്തിലും നോക്കില്ല. അദ്ദേഹം പറഞ്ഞു.

”ഞാന്‍ നിരാശനാണെങ്കിലും, കഴിഞ്ഞ മുപ്പതു വര്‍ഷമായി മൈറോണ്‍, യു 21, സീനിയര്‍ തലങ്ങളില്‍ ടൈറോണ്‍ കൈകാര്യം ചെയ്യാനുള്ള പദവി ലഭിച്ചതിന് വലിയ നന്ദിയുണ്ട്.
‘ടൈറോണിലെ ആളുകളോട്, ലോകമെമ്പാടുമുള്ള കളിക്കളങ്ങളോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. വിവിധ ഉയരങ്ങളിലും താഴ്ന്ന നിലകളിലൂടെയും എന്റെ കുടുംബത്തിനും എനിക്കും എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നുമുള്ള നിരവധി നല്ല ആളുകള്‍ എല്ലാ കാലത്തും പിന്തുണ നല്‍കിയിട്ടുണ്ട്. എല്ലാവരോടും തികഞ്ഞ നന്ദിയുണ്ട്-വിഷമിച്ചാണെങ്കിലും മിക്കി ഹാര്‍ട്ട് പ്രസ്താവിച്ചു.

Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

13 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

15 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

16 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

17 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

19 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

2 days ago