വാഷിംഗ്ടൺ: ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി യുഎസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് ഭൂമിയിൽ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് ക്രിസ്റ്റീന തിരിച്ചെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെ കസാക്കിസ്ഥാനിലാണ് സോയൂസ് പേടകത്തിൽ വന്നിറങ്ങിയത്.
ക്രിസ്റ്റീനയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതിനിധിയായ ലുക പര്‍മിറ്റാനോ, റഷ്യന്‍ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോട്‌സ്‌കോവ് എന്നിവരും ഉണ്ടായിരുന്നു.
വനിതകള്‍ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന. നാസ ഗവേഷക ജസീക മെയറിനൊപ്പമായിരുന്നു ക്രിസ്റ്റീന മണിക്കൂറുകള്‍ നീണ്ട ബഹിരാകാശ നടത്തത്തിന്റെ ഭാഗമായത്. വിവിധ ഉദ്യമങ്ങള്‍ക്കായി ക്രിസ്റ്റീന ആറ് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്.
ഇത്രയും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത് 340 ദിവസമാണ്.
ഭാരമില്ലായ്മ, ഒറ്റപ്പെടല്‍, റേഡിയേഷന്‍, ദൈര്‍ഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യ ശരീരം എങ്ങനെ നേരിടുന്നു തുടങ്ങിയ പഠനങ്ങളുടെയും ഭാഗമായിരുന്നു ക്രിസ്റ്റീന. നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
അയർലണ്ടിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ ഇന്ധന പ്രതിഷേധങ്ങൾ കാരണം മാറ്റിവച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ, നീതിന്യായ മന്ത്രിയുടെ…
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…