gnn24x7

ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി ക്രിസ്റ്റീന കോച്ച്

0
249
gnn24x7

വാഷിംഗ്ടൺ: ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി യുഎസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് ഭൂമിയിൽ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് ക്രിസ്റ്റീന തിരിച്ചെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെ കസാക്കിസ്ഥാനിലാണ് സോയൂസ് പേടകത്തിൽ വന്നിറങ്ങിയത്.

ക്രിസ്റ്റീനയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതിനിധിയായ ലുക പര്‍മിറ്റാനോ, റഷ്യന്‍ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോട്‌സ്‌കോവ് എന്നിവരും ഉണ്ടായിരുന്നു.

വനിതകള്‍ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന. നാസ ഗവേഷക ജസീക മെയറിനൊപ്പമായിരുന്നു ക്രിസ്റ്റീന മണിക്കൂറുകള്‍ നീണ്ട ബഹിരാകാശ നടത്തത്തിന്റെ ഭാഗമായത്. വിവിധ ഉദ്യമങ്ങള്‍ക്കായി ക്രിസ്റ്റീന ആറ് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്.

ഇത്രയും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത് 340 ദിവസമാണ്.

ഭാരമില്ലായ്മ, ഒറ്റപ്പെടല്‍, റേഡിയേഷന്‍, ദൈര്‍ഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യ ശരീരം എങ്ങനെ നേരിടുന്നു തുടങ്ങിയ പഠനങ്ങളുടെയും ഭാഗമായിരുന്നു ക്രിസ്റ്റീന. നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here