രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രെസ് നേതാവിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് മോദി ലോക്സഭയില്‍ പ്രസംഗിച്ചത്.
പ്രധാനമന്ത്രി ലോക്സഭയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ “മഹാത്മാഗാന്ധി അമര്‍ രഹേ” എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം എഴുന്നേറ്റു.മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം ഒരു നാടകമായിരുന്നെന്ന ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ യുടെ പരാമര്‍ശത്തോടുള്ള പ്രതിഷേധമായിരുന്നു പ്രതിപക്ഷം പ്രകടിപ്പിച്ചത്.
എന്നാല്‍ “ഇത്രെയേ ഉള്ളോ വേറെ എന്തെങ്കിലും ഉണ്ടോ” എന്നാണ് ഇതിനോട് പ്രധാനമന്ത്രി പ്രതികരിച്ചത് ,ഇതിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി ഇത് ട്രൈലെര്‍ എന്നാണ് പറഞ്ഞത് എന്നാല്‍ തന്‍റെ തനത് ശൈലിയില്‍ ഇതിനോട് പ്രതികരിച്ച മോദി “നിങ്ങള്‍ക്ക് ചിലപ്പോള്‍ മഹാത്മാഗാന്ധി ഒരു ട്രെയിലര്‍ ആയിരിക്കാം.ഞങ്ങളെ സംബന്ധിച്ച് മഹാത്മാഗാന്ധിയെന്ന് പറയുന്നത് ജീവിതമാണ്” എന്ന് പറഞ്ഞു.
പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞു.രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിന് വേണ്ടി പ്രയത്നിച്ചതിന്‍റെയും ഫലമായിട്ടാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തത്.വോട്ട് ബാങ്കിന്‍റെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്.നവഭാരതത്ത്തിന്റെ സൂച്ചകങ്ങളായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.മുത്തലാഖ്,അയോധ്യ,കശ്മീര്‍ എന്നിവ നേട്ടങ്ങളാണെന്നും പ്രധാനമന്ത്രി അവകാശപെട്ടു.കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കോണ്‍ഗ്രസ് ഭരണ ഘടനയെ നോക്ക് കുത്തിയാക്കിയവരാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.തിരഞ്ഞെടുക്കപെട്ട സര്‍ക്കാരിനെ ചരിത്രമാണ് കോണ്‍ഗ്രെസ്സിനുള്ളത്.സിഎഎ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാക്കിസ്ഥാന്‍റെ ഭാഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.ചെറുപ്പകാരുടെ മര്‍ദനം ഏറ്റുവാങ്ങാന്‍ മോദി തയ്യാറായി കൊള്ളുവെന്നു രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയത്.ഇതിന് മറുപടിയായി പ്രധാനമന്ത്രി ആറു മാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്ക്കാരം ചെയ്യും.എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു.