ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് സ്കാർലെറ്റ് ജോഹൻസൺ. ഓസ്കാറിന്റെ ചരിത്രത്തിൽ മികച്ച നടി, മികച്ച സഹനടി പുരസ്കാരങ്ങൾക്ക് ഒരേ വർഷം നോമിനേഷൻ ലഭിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് സ്കാർലെറ്റ് ജോഹൻസൺ.
മാരിയേജ് സ്റ്റോറിയിലെ പ്രകടനം മികച്ച നടിക്കുള്ളതും ജോജോ റാബിറ്റ് എന്ന ചിത്രത്തിലെ പ്രകടനം സ്കാർലറ്റിന് മികച്ച സഹനടിക്കുമുള്ള നോമിനേഷൻ നേടികൊടുത്തു. എന്നാൽ ഓസ്കാർ ചരിത്രത്തിൽ ഇതുവരെ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ച് ആരും നേടിയിട്ടില്ല. ഈ ചരിത്രം സ്കാർലറ്റ് തിരുത്തി കുറിക്കുമോ എന്നാണ് ഇപ്പോൾ കലാലോകം ഉറ്റുനോക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അമേരിക്കൻ നടിയായ സ്കാർലറ്റ് ഗായികയും കൂടിയാണ്.
സിഗ്നൗർനേ വീവേർ ( 1989) , അൽ പാസിനോ(1993) എമ്മ തോംസൺ (1994) ജാമി ഫോക്സ് (2005) കേറ്റ് ബ്ലാൻചേറ്റ് ( 2008) എന്നിവരാണ് ഒരേ ഓസ്കാറിൽ ആക്ടിങ് കാറ്റഗറിയിൽ രണ്ട് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങൾ.