കൊല്ലം: തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് കൊല്ലത്തെ തയ്യൽ തൊഴിലാളി. കടകളിൽ സാധാരണ മാസ്കുകൾ പോലും ലഭിക്കാതായതോടെയാണ് ജോയി ഫിലിപ്പ് എന്ന തയ്യൽ തൊഴിലാളി മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്തത്.
പ്രതിരോധ മാർഗം എന്ന നിലയിൽ തൂവാലയോ തുണിയോ കൊണ്ടുള്ള മുഖാവരണം ഉപയോഗിക്കാമെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുമ്പോൾ ഏറെ മാതൃകാപരമാവുകയാണ് ജോയി ഫിലിപ്പിൻ്റെ പ്രവൃത്തി.
കൊല്ലം കളക്ടറേറ്റിനു സമീപം എത്തിക്സ് എന്ന തുന്നൽ കടയിലെത്തിയാൽ കോട്ടൺ തുണികൊണ്ടുള്ള മുഖാവരണം ലഭിക്കും. എൻ 95, സർജിക്കൽ മാസ്കുകൾ, ടു, ത്രീ, ഫോർപ്ലേ മാസ്കുകൾ തുടങ്ങിയവ വിപണിയിൽ കിട്ടുക പ്രയാസമാണ്.
എന്നാൽ തൂവാല, കോട്ടൺ തുണി എന്നിവ ഉപയോഗിച്ചുള്ള മുഖാവരണങ്ങൾ ഒരു പരിധി വരെ പ്രതിരോധ രീതിയായി അവലംബിക്കാം. തയ്യൽ കടയിലെത്തുന്നവർ മാസ്ക് ക്ഷാമത്തെക്കുറിച്ച് പറഞ്ഞതു മുതലാണ് ഇത്തരമൊരു പ്രവർത്തനത്തക്കുറിച്ച് ജോയി ഗൗരവമായി ചിന്തിച്ചത്.
“ജീവിച്ചിരിക്കുമ്പോൾ നന്മയുള്ള കാര്യങ്ങൾ ചെയ്യണം. നമ്മൾ നമുക്കാവും വിധം സമൂഹത്തെ സഹായിക്കുകയെന്നത് കടമയും മനസ്സിന് സന്തോഷവും നൽകുന്ന കാര്യമാണ്. സ്വന്തമായി തുണിയെടുത്താണ് മാസ്കുകൾ സൗജന്യമായി നൽകുന്നത്. ഇതിനകം അഞ്ഞൂറ് മുഖാവരണങ്ങൾ വിതരണം ചെയ്തു”- ജോയി ഫിലിപ്പ് പറഞ്ഞു.
“അടുത്ത ദിവസം ഇരുനൂറെണ്ണം കൂടി ഒരു സംഘടനയുടെ നേതൃത്വത്തിൽ സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തിക ചെലവ് വരുമെങ്കിലും ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ല” – ജോയി ഫിലിപ്പ് പറയുന്നു.
രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം മാസ്കുകൾ ധരിച്ചാൽ മതിയെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ പൊതുയിടങ്ങളിൽ പ്രതിരോധ മാർഗം എന്ന നിലയ്ക്ക് തുണികൊണ്ടുള്ള മുഖാവരണങ്ങൾ ഉപയോഗിക്കാമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വസന്തദാസ് വ്യക്തമാക്കി.
ജോയിയും മറ്റ് മൂന്ന് വനിതാ തൊഴിലാളികളും ചേർന്നാണ് മുഖാവരണങ്ങൾ നിർമിച്ചു നൽകുന്നത്. കടയിലെ തിരക്കുകൾക്കിടയിലും മാസ്ക് നിർമാണത്തിന് ഇവർ സമയം കണ്ടെത്തുന്നു. 40 വർഷമായി തുന്നൽമേഖലയിൽ പ്രവർത്തിക്കുകയാണ് എത്തിക്സിന്റെ ഉടമ ജോയി ഫിലിപ്പ്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…