ന്യൂഡല്ഹി: യുക്രൈനില്നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള് ഇന്ത്യ ആരംഭിച്ചു. യുക്രൈനില് നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്ത്തി വഴി റൊമാനിയയില് എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച പറഞ്ഞു. സുകേവില് നിയോഗിച്ചിട്ടുള്ള ടീം ഇവരെ ബുക്കാറസ്റ്റില് എത്തിക്കാനുള്ള ക്രമീകരണങ്ങള് ഒരുക്കിയതായി ട്വിറ്ററില് ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് അരിന്ദം ബാഗ്ചി അറിയിച്ചു.
യുക്രൈനുമായി അതിര്ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള് വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്നിന്ന് എയര് ഇന്ത്യയുടെ രണ്ടുവിമാനങ്ങള് അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡല്ഹിയിലും എത്തും.
ഇന്ത്യന് എംബസികള് യുക്രൈന് അതിര്ത്തികളില് ഒരുക്കിയ സഹായകേന്ദ്രങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാര് വാഹനങ്ങളില് ഇന്ത്യന് പതാകയുടെ ചിത്രം പതിക്കണമെന്ന് നിര്ദേശം. പാസ്പോര്ട്ട് ഉള്പ്പെടെയുള്ള രേഖകളും അത്യാവശ്യ സാധനങ്ങളും, ലഭ്യമെങ്കില് കോവിഡ് വാക്സിനേഷന് സര്ട്ടിഫിക്കറ്റും കൈവശം വെക്കണം. അടിയന്തര ചെലവിനുള്ള പണം ഡോളറായും കരുതണം. എംബസികള് വെള്ളിയാഴ്ച പുറത്തിറക്കിയ നിര്ദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘമായി വേണം സഹായകേന്ദ്രങ്ങളിലെത്താന്. അതിര്ത്തി കടക്കുന്നവര് ഗൂഗിള് അപേക്ഷാ ഫോമുകള് പൂരിപ്പിക്കണം.
വിദ്യാര്ഥികളടക്കം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനില് ഇപ്പോഴുള്ളത്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് പദ്ധതി. അയല്രാജ്യങ്ങളുമായി അതിര്ത്തിപങ്കിടുന്ന പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. തുടര്ന്ന് മറ്റു മേഖലകളില് നിന്നുള്ളവരെയും ഒഴിപ്പിക്കും.
റൊമാനിയ, ഹംഗറി എന്നിവിടങ്ങളില് ഇന്ത്യന് എംബസി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളില് എത്തിച്ചേരുന്നവരെയാണ് ആദ്യഘട്ടത്തില് ഒഴിപ്പിക്കുന്നത്. മെഡിക്കല് വിദ്യാര്ഥികളടക്കം ആയിരത്തിയഞ്ഞൂറോളം പേര് വെള്ളിയാഴ്ച വൈകീട്ടുവരെ പ്രത്യേക കേന്ദ്രങ്ങളില് എത്തിച്ചേര്ന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…