അയർലണ്ടിലെ ഹോസ്പിറ്റാലിറ്റി സെക്ടർ ഫെബ്രുവരി ആദ്യം മുതൽ രാത്രി 8 മണിക്ക് ശേഷം തുറക്കാൻ അനുവദിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി Taoisech Micheal Martin അറിയിച്ചു. ഒമിക്രോൺ അയർലണ്ടിൽ സ്ഥിരത കൈവരിക്കുകയാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാമെന്നും ഹോസ്പിറ്റാലിറ്റിയിൽ സർക്കാർ നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആശുപത്രി പ്രവേശം സുസ്ഥിരമാണ്, ഭയക്കുന്ന അളവിൽ ആളുകൾ ഒമിക്രോൺ ബാധിതരായി ഐസിയുവിലേക്ക് പ്രവേശിക്കുന്നില്ല. ഐസിയു നമ്പറുകളിൽ ഭൂരിഭാഗവും ഇപ്പോഴും ഡെൽറ്റ രോഗികളാണ്” എന്നും 2022-ൽ നമ്മൾ കൂടുതൽ ശക്തരാകുമെന്ന് കരുതുന്നു, വാക്‌സിനുകൾ ഒരു ഗെയിം ചേഞ്ചറാണെന്നും കൂടാതെ ബൂസ്റ്റർ ഒമിക്‌റോണിനെ നേരിടുന്നതിൽ സഹായിച്ചുവെന്നും Taoisech Micheal Martin പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത ആഴ്‌ച അവസാനത്തോടെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…