കൊച്ചി: ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്നു യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു(24), സഹോദരൻ അരുൺ ബാബു(22) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ എംസി റോഡിലാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മുക്കിലകാട്ടിൽ അമർനാദ് ആർ. പിള്ളയെ (20) ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിൽ വിനോദയാത്രയ്ക്കു പോയി, രണ്ടുകാറുകളിലായി തിരികെ മടങ്ങുംവഴി തിങ്കളാഴ്ച പുലർച്ചെ 3.45നാണ് അപകടം. കാർ മുവാറ്റുപുഴ ഭാഗത്തേക്കും ലോറി തൃശൂർ ഭാഗത്തേക്കും പോകുകയായിരുന്നു.ഇതിൽ അപകടത്തിൽപെട്ട കാർ അവിടെനിന്നു വാങ്ങിക്കൊണ്ടു വരികയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…