കൊച്ചി: കാത്തിരുന്ന തിരിച്ചു വരവും കാത്തിരുന്ന കൺമണിയും ഒന്നിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ അമ്മ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെയും വയറ്റിൽ പേറിയാണ് സോണിയ മാലി ദ്വീപിൽ നിന്ന് കൊച്ചിയിലെക്ക് കപ്പൽ കയറിയത്.
തിരുവല്ല സ്വദേശിയാണ് മാലിയിൽ നഴ്സായി ജോലി ചെയ്യുന്ന സോണിയ. ജീവിതം കരയ്ക്കടുപ്പിക്കാനുള്ള തത്രപ്പാടിൽ കടൽ താണ്ടി മാലിയിലെത്തിയതാണ് സോണിയ. ഭർത്താവ് ഷിജോയും എറണാകുളത്ത് നേഴ്സ് ആണ്.
ആകുലതകളുടെ തിരമാല കീറി മുറിച്ചു പ്രതീക്ഷയുടെ തീരത്തണഞ്ഞപ്പോൾ മാതൃദിനത്തിൽ ആൺകുഞ്ഞിന്റെ രൂപത്തിൽ സന്തോഷം തേടിയെത്തി. ആറ് തവണ നഷ്ടമായ നിധിയാണ് കോവിഡ് കാലത്ത് സോണിയയേയും ഷിജോയേയും തേടിയെത്തിയത്.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഉടനെ സോണിയയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു ജീവിതം മുഴുവൻ അത്രമേൽ ആഗ്രഹിച്ചു കൊതിച്ചിരുന്ന കാത്തിരിപ്പിന് വിരാമമിട്ട് സോണിയ ആൺകുഞ്ഞിന് ജന്മം നൽകി.
പിന്നീടൊരിക്കൽ സോണിയ മകന് പറഞ്ഞു കൊടുക്കും, ലോകം മുഴുവൻ പടർന്നു പിടിക്കുന്ന മഹാമാരിയുടെ കാലത്ത്, അവനേയും വയറ്റിൽ പേറി രണ്ടു നാൾ കടൽ താണ്ടി വന്നു ഭൂമി കാണിച്ച കഥ. കടലിനേയും കോവിഡിനേയും തോൽപ്പിച്ച അമ്മയുടെ കഥ.
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…
വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…
400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…
ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…